എന്നാല്‍ ഇസ്‌ലാമിലെ പുണ്യമാക്കപ്പെട്ട ആരാധനയായ ഈ ജിഹാദ് എന്ന വാക്കിന്റെ പുറത്തു കയറിയിരുന്ന് ഒരു ചെറിയ പാമരകൂട്ടം തായം കളിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു;ഒപ്പം ഒരമര്‍ഷവും. അതുകൊണ്ട് തന്നെ എന്റെ പരിമിതമായ അറിവിന്റെ അകത്തു നിന്ന് കൊണ്ട് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ എന്താണ് ജിഹാദെന്നും എന്തല്ല ജിഹാദെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. സ്വാഭാവികമായും എന്റെ മാതാപിതാക്കള്‍ , ഗുരുനാഥന്മാര്‍, സുഹൃത്തുക്കള്‍,ജീവിത സാഹചര്യം പിന്നെ എന്റെ വായന,എന്റെ ചിന്ത ഇവയൊക്കെ തന്നെയാണ് ഞാന്‍ എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ടാവുക.ഞാന്‍ ഒരു സമ്പൂര്‍ണ ശരിയെന്നു അവകാശപ്പെടുന്നില്ല.പക്ഷെ നൂറ് ശതമാനം തെറ്റല്ല എന്ന ഉത്തമ ബോധ്യമുണ്ട്.
സത്യത്തില്‍ എന്താണ് ജിഹാദ്? ഒരു പാട് മാധ്യമങ്ങള്‍ പോസ്റ്മോര്‍ട്ടം നടത്തിയ ആ അറബി വാക്കിനു ഇസ്‌ലാമില്‍ എന്താണ് പ്രത്യേകത ? ദൈവം തമ്പുരാന്റെ മാര്‍ഗ്ഗത്തില്‍ ഒരു വ്യക്തി ചെയ്യുന്ന സാമ്പത്തീകമോ ശാരീരികമോ ആയ എല്ലാ പരിശ്രമങ്ങളേയും ചുരുക്കത്തില്‍ നമുക്ക് ജിഹാദ് എന്ന് വിളിക്കാം.നൂറ് ശതമാനവും പുണ്യമുള്ള ഒരു പ്രവര്‍ത്തിയാണിത്. ഈ ശ്രമങ്ങളില്‍ ആയുധമെടുത്തുള്ള പോരാട്ടത്തെയാണ് നമ്മുടെ സഹോദരങ്ങള്‍ തെറ്റിധരിച്ചിരിക്കുന്നത് അല്ലെങ്കില്‍ മനപ്പൂര്‍വം തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഇസ്‌ലാമിക ചരിത്രത്തില്‍ മുസ്ലിങ്ങള്‍ക്ക് ഒരുപാട് ദുരിതങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഈ മര്‍ദ്ദിതരുടെ അനുഭവം ഇസ്‌ലാമില്‍ എന്ത് കാഴ്ച്ചപ്പാടാണ് ഉണ്ടാക്കുന്നത്. മര്‍ദനം ഏറ്റു വാങ്ങിയവരുടെ പ്രതികരണങ്ങള്‍ ഖുര്‍ആനില്‍ മൂന്നു തരത്തിലാണ് കാണുന്നത്.
* ക്ഷമ:-
മൂസ (അ) തന്റെ ജനതയോട് ക്ഷമിക്കാന്‍ പറഞ്ഞത് , യാസിര്‍ കുടുംബത്തിന്റെ ദയനീയ അവസ്ഥയില്‍ ,സുമയ്യ (റ) കൊല്ലപ്പെട്ടിട്ട് കൂടി ആ നാട്ടില്‍ ജീവിച്ചിരുന്ന ഒരു യുവാവായിരുന്ന റസൂല്‍(സ) ക്ഷമിക്കാന്‍ ആഹ്വാനം ചെയ്തതും മറ്റും ഓര്‍ക്കുക.
* പലായനം:-
മൂസ(അ)യും ഇബ്രാഹീം(അ)യും അവസാനം പലായനം ചെയ്തതും റസൂല്‍(സ)യുടെ ഹിജറയും.
* തിരിച്ചടി:-
ബദര്‍ യുദ്ധം പോലെയുള്ള ഒരു പാട് സംഭവങ്ങള്‍
നമ്മള്‍ ഇവിടെ ചെയ്യേണ്ടത് റസൂല്‍(സ)യുടെ ഈ മൂന്ന് ഘട്ടങ്ങളും നമ്മുടെ ജീവിതത്തില്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ്.ചിലപ്പോള്‍ നമ്മുടെ ചില ആളുകളുടെ അവസ്ഥ റസൂല്‍(സ)യുടെ ആദ്യ കാലത്തിനു സമമാവും.ചിലയാളുകള്‍ പലായനത്തിന്റെ വാക്കിലാവും.മറ്റു ചിലര്‍ തിരിച്ചടിയിലും. നബി(സ)യുടെ 23 കൊല്ലത്തെ ജീവിതം ലോകത്തുള്ള പലയാളുകള്‍ക്കും ഇങ്ങിനെ ഘട്ടം ഘട്ടമായി മാറികൊണ്ടിരിക്കും.നമ്മുടെ അവസ്ഥ ഏതെന്ന് നമ്മള്‍ പരിശോധിക്കണം.ക്ഷമയുടെ അവസ്ഥയാണോ എങ്കില്‍ ക്ഷമിക്കണം.പലായനമാണെങ്കില്‍ പലായനം.അതല്ല തിരിച്ചടിയാണെങ്കില്‍ തിരിച്ചടിക്കുക.ഭാരതീയരായ നമ്മള്‍ക്ക് ഇതില്‍ ഏതവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് എന്ന് സ്വയം ചിന്തിക്കുക.ക്ഷമയും പലായനവും കഴിഞ്ഞു ഇനി തിരിച്ചടിക്കല്‍ മാത്രമാണ് ഏക ലക്ഷ്യം എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്റെ നാട്ടില്‍ ഉയരുന്നു എന്ന ഭീതിയാണ് എന്റെ ഈ വിഷയത്തിന് ആധാരം.അവര്‍ക്ക് ഇസ്‌ലാം മതം എന്തെന്നും മനസ്സിലായിട്ടില്ല ജിഹാദ് എന്താണെന്ന് അറിഞ്ഞിട്ടുമില്ല.
ഇനി നിങ്ങള്‍ നോക്കൂ. വ്യഭിചാരികള്‍ക്കുള്ള ശിക്ഷ ഖുര്‍ആനിലും ഹദീസിലുമായി മൂന്ന് തരത്തിലാണ് കാണുന്നത്.
@ വ്യഭിച്ചരിച്ചവരെ വീട് തടങ്കലിലാക്കുക. (സൂറത്ത് നിസാ)
@ അവിവാഹിതിതരാണെങ്കില്‍ 100 അടി അടിക്കുക. (സൂറത്ത് നൂര്‍)
@ വിവാഹിതിതരാണെങ്കില്‍ എറിഞ്ഞു കൊല്ലുക.(ഹദീസ്)
എന്താണിങ്ങനെ മൂന്ന് കല്‍പ്പനകള്‍. വ്യഭിചാരികളെ എറിയാനോ അടിക്കുവാനോ ഉള്ള അധികാരമോ അവസ്ഥയോ ഉണ്ടെങ്കില്‍ അതല്ല ഇസ്‌ലാമിക ശരീഅത്ത് നിലനില്‍ക്കുന്ന രാജ്യത്തോ അങ്ങിനെ ചെയ്യാം.നമ്മുടെ ഇന്ത്യയില്‍ ഇത്തരക്കാരെ അടിക്കുവാനോ എറിഞ്ഞു കൊല്ലാനോ നമുക്ക് അധികാരമില്ല. മറിച്ച് 'സൂറത്ത് നിസാ'ഇല്‍ പറഞ്ഞത് പോലെ വീട്ടു തടങ്കലില്‍ വെയ്ക്കാം. ഇന്ത്യക്കാരായ നമുക്ക് കരണീയം അവരെ നമ്മള്‍ നമ്മുടെ വീട്ടില്‍ നിന്ന് പുറത്തു പോവാത്ത രീതിയില്‍ തടഞ്ഞു വെക്കുകയാണ്. ഇങ്ങിനെ ഓരോ അവസ്ഥയും നമ്മള്‍ തെരഞ്ഞെടുക്കണം. ജിഹാദിന്റെ കാര്യവും ഇങ്ങിനെ തന്നെയാണ്. പ്രവാചകനില്‍(സ) നമുക്ക് ഉത്തമ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞത് അതുകൊണ്ടാണ്.
ഇനി മറ്റൊരു വീക്ഷണം നോക്കൂ. ഖുര്‍ആനില്‍ ജിഹാദ് എന്ന പദവും ഖിത്താല്‍(യുദ്ധം) എന്ന പദവും ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ ആദ്യം ജിഹാദെന്ന പദവും ശേഷമാണ് ഖിത്താല്‍ അഥവാ യുദ്ധം എന്ന പദവും ഉപയോഗിച്ചത്. മക്കയില്‍ വെച്ച് ഇറങ്ങിയ സൂറത്ത് ആണല്ലോ "ഫുര്‍ഖാന്‍". ഹിജറക്ക് മുന്‍പാണ് ഇതവതരിച്ചത്.അതില്‍ "ഇത് കൊണ്ട് (ഖുര്‍ആന്‍) നീ അവരുമായി വലിയ ഒരു ജിഹാദ് നടത്തികൊള്ളുക."എന്ന് പറയുന്നുണ്ട് . അള്ളാഹു പറഞ്ഞത് ഒന്ന് പോലും തെറ്റാതെ അനുസരിക്കുന്ന പ്രവാചകന്‍(സ) യോടാണ് ഈ കല്‍പ്പന. മക്കയില്‍ വെച്ച് അഥവാ ഹിജറക്ക് മുന്‍പ് എന്ത് ജിഹാദ് ആണ് പ്രവാചകന്‍(സ) നടത്തിയത് എന്ന് ഒന്ന് പറഞ്ഞു തരുമോ എനിക്ക്. പടച്ചവന്‍ റസൂല്‍(സ)യോട് ജിഹാദ് ചെയ്യുക എന്ന ഒരു കല്‍പ്പന പറഞ്ഞിട്ട് അത് അദ്ദേഹം അനുസരിച്ചില്ല എന്ന് നിങ്ങള്‍ കരുതുന്നുവോ.അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. ഇവിടെ റസൂല്‍(സ) അള്ളാഹു പറഞ്ഞത് പ്രകാരം ജിഹാദ് ചെയ്തു;വാളുകൊണ്ടല്ല ആദര്‍ശം കൊണ്ട്.മക്കയിലെ ജിഹാദ് ഖിത്താലല്ല(യുദ്ധം) മറിച്ച് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, ബഹുദൈവാരാധനക്കെതിരെയെല്ലാമുള്ള ഒരു ആദര്‍ശ ജിഹാദ്.
ഇതെപോലെതന്നെയാണ് കപട വിശ്വാസികള്‍ക്കെതിരെയുള്ള ജിഹാദും. ഖുര്‍ആനില്‍ പറയുന്നുണ്ട് "നീ അവിശ്വാസികളോടും കപട വിശ്വാസികളോടും ജിഹാദ് ചെയ്യുക"എന്ന്. കല്‍പ്പന കിട്ടിയ റസൂല്‍(സ) അവിശ്വാസികള്‍ക്കെതിരെ ആയുധമെടുത്തു തന്നെ യുദ്ധം ചെയ്തിട്ടുണ്ട്.പക്ഷെ കപട വിശ്വാസികള്‍ക്കെതിരെ മക്കത്തോ മദീനത്തോ വെച്ച് എന്തെങ്കിലും യുദ്ധം നടത്തിയിട്ടുണ്ടോ? ഒരിക്കലുമില്ല. പക്ഷെ ജിഹാദ് നടത്തിയിട്ടുണ്ട്. രണ്ടു പേരോടും കല്‍പ്പന ഒന്ന് തന്നെ പക്ഷെ അവിശ്വാസികളോട് ആയുധമെടുത്തുള്ള ജിഹാദും കപട വിശ്വാസികളോട് ആദര്‍ശത്തിന്റെ ജിഹാദും ചെയ്തു എന്ന് മാത്രം.
ഏറ്റവും ശ്രേഷ്ടമായ ജിഹാദ് ഏതെന്ന് റസൂല്‍ (സ) പറയുന്നുണ്ട്. അക്രമിയായ ഒരു ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നു പറയലാണത്. ഇതിന് കുറച്ചു ധൈര്യം മാത്രം പോര. നല്ല തന്റേടവും കരളുറപ്പും വേണം. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ ഒരാളെ വെട്ടാനും ആരും കാണാതെ ബസ് സ്റ്റാന്റിലോ മാര്‍ക്കറ്റിലോ പോയി ഒരു ബോംബ് വെയ്ക്കാനും തീരെ ധൈര്യം വേണ്ട. ഏത് ഭീരുവിനും സാധിക്കുമത്. അതത്ര വലിയ ഒരു ആനക്കാര്യം ഒന്നുമല്ല. ഇനിയതല്ല ദൈവ പ്രീതിക്ക് വേണ്ടി ഒരു ജിഹാദായിട്ടാണ് ഇത് നടത്തിയതെങ്കില്‍ ധൈര്യത്തോട് കൂടി ഏറ്റു പറയണം. അല്ലാതെ ഒരു സമുദായത്തിന് മുഴുവന്‍ മോശപ്പേര് ഉണ്ടാക്കി വെച്ച് തന്റെ ഉമ്മ പെങ്ങമ്മാരെ പോലീസിനും നാട്ടുകാര്‍ക്കും ഞരങ്ങാന്‍ വിട്ടുകൊടുത്തു കൊണ്ട് മുങ്ങലല്ല. ചെയ്തത് ശരിയെങ്കില്‍ അതും സ്വര്‍ഗ്ഗത്തിന് വേണ്ടിയാണെങ്കില്‍ എന്തിന് പേടിച്ചോടണം.
ആയുധമെടുത്തു കൊണ്ടുള്ള ജിഹാദിന് ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇപ്പോള്‍ ബാധ്യസ്ഥരാണോ? ആലോചിക്കേണ്ടതുണ്ട്. അങ്ങിനെയുണ്ടെങ്കില്‍ നമ്മള്‍ കുറ്റകാരാവും. നമസ്ക്കരിച്ചത് കൊണ്ടും നോമ്പ് എടുത്തതുകൊണ്ടും മാത്രം രക്ഷപ്പെടില്ല. യുദ്ധത്തിന്റെ സമയത്ത് യുദ്ധം ചെയ്യാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥരാണ്. എപ്പോഴാണ് ഒരു പ്രദേശത്തെ മുസ്‌ലിങ്ങള്‍ സായുധരായി സംഘടിക്കാനും ആയുധമെടുത്ത് യുദ്ധം ചെയ്യാനും തയ്യാറാവേണ്ടത്. ഖുര്‍ആനിന്റേയും ഹദീസിന്റെയും വെളിച്ചത്തില്‍ പഠിക്കേണ്ട ഒരു മുസ്‌ലിം ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങളാണ്.
@ മുസ്‌ലിം-ശത്രു അനുപാതം കൃത്യമാവണം.
"നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ക്ഷമാശീലരായ ഇരുപതുപേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാം.നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്." (സൂറത്ത് അന്‍ഫാല്‍)അതായത് ശത്രു നമ്മുടെ പത്ത് ഇരട്ടിയുണ്ടെങ്കിലും യുദ്ധം ചെയ്യേണ്ടതായി വരും. അങ്ങിനത്തെ സാഹചര്യം ഉണ്ടാവും എന്നാല്‍ അടുത്ത വരിയില്‍ തന്നെ പടച്ചവന്‍ നമുക്ക് ലഖൂകരണം നല്‍കുന്നുണ്ട്. സംഘടിത ശക്തിയുടെ ദൗര്‍ബല്യം അല്ലെങ്കില്‍ വിശ്വാസത്തിന്റെ കുറവ് മൂലം നമുക്കതിന് സാധിക്കില്ല. അതുകൊണ്ട് തന്നെ നമ്മുടെ ബലഹീനത കണക്കിലെടുത്ത് ഈ അനുപാതം പടച്ചവന്‍ കുറച്ച് കൊണ്ട് വന്നു. ഒന്നിന് പത്ത് എന്നത് ഒന്നിന് രണ്ട് ആക്കി കുറച്ച് . ചുരുക്കി പറഞ്ഞാല്‍ ശത്രുക്കളുടെ പകുതിയെങ്കിലും മുസ്‌ലിങ്ങള്‍ ഉണ്ടാകണം എന്നര്‍ത്ഥം. ഇങ്ങിനെയുണ്ടെങ്കില്‍ നമുക്ക് യുദ്ധം ചെയ്യാം. ഇതില്‍ കുറവ് അതായത് ഒന്നേ അനുപാതം രണ്ട് എന്ന കണക്കിന് മുസ്‌ലിങ്ങള്‍ ഇല്ലെങ്കില്‍ സായുധ ജിഹാദ് ചെയ്യേണ്ടതില്ല എന്ന് പടച്ചവന്‍ അറിയിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുക. ഇന്ത്യയിലെ മുസ്‌ലിങ്ങളും മറ്റിതരും നമ്മിലുള്ള അനുപാതം ഈ ജിഹാദ് എന്ന പേരും പറഞ്ഞു ആളുകളെ കൊല്ലാന്‍ പോകുന്നവര്‍ ഒന്ന് നോക്കേണ്ടതാണ് . കാരണം വചനം അല്ലാഹുവിന്റെതാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഫുജിയുടെയും പനാമയുടേയും ചരിത്രം ഒന്ന് പഠിച്ചുനോക്കേണ്ടതാണ് ഈ കൂട്ടര്‍. ആദ്യകാലത്ത് തന്നെ ഒരേ സമയത്ത് ഇസ്‌ലാം കടന്നു വന്ന രണ്ട് രാജ്യങ്ങളാണിവ.പനാമയില്‍ ആരൊക്കെയോ ജിഹാദിനെ കുറിച്ച് ഇവരോട് തെറ്റായി പറഞ്ഞു പറ്റിച്ചിട്ട് അവിടുത്തെ ഭൂരിപക്ഷം ജനതക്കെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചു. ഫലമോ ആ നാട്ടില്‍ നിന്ന് ഇസ്‌ലാം നാമാവശേഷമായി. എന്നാല്‍ ഫുജിയില്‍ നേരെ മറിച്ചായിരുന്നു.പക്വമതികളായ മത പണ്ഡിതരുടെ ഉപദേശം സ്വീകരിച്ച ആ നാട്ടുകാര്‍ ക്ഷമയോടെ ജീവിച്ചു. ഇന്ന് ഫുജിയിലെ നിര്‍ണായക ശക്തിയാണ് മുസ്‌ലിങ്ങള്‍
@ ശത്രുവാരെന്നു നിജപ്പെടണം.
"നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക". (സൂറത്ത് ബഖറ) കൃത്യമാണിവിടെ ശത്രു ആരെന്ന്.നമ്മളോട് യുദ്ധത്തിന് വരുന്നവരാണ് നമ്മുടെ ശത്രു.ഇന്ത്യയില്‍ ആരാണ് കൂട്ടരേ മുസ്‌ലിങ്ങളുടെ ശത്രു. ഇന്ത്യന്‍ ഗവേണ്‍മെന്റോ അതോ ഹിന്ദുക്കളോ അതുമല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളോ.ഒന്ന് പറഞ്ഞുതരുമോ പ്രിയമുള്ളവരേ. യുദ്ധം ചെയ്തെങ്കില്‍ മാത്രമേ മുസ്ലിങ്ങള്‍ക്ക് യശസ്സ് വരികയുള്ളു എന്ന് ആരാണ് സഹോദരാ പറഞ്ഞത്. നമ്മുടെ കേരളത്തില്‍ മുസ്‌ലിങ്ങളുടെ യശസ്സ് ചെറുതാണോ? എന്ത് ജിഹാദാണ് കേരളത്തില്‍ മുസ്‌ലിങ്ങള്‍ ചെയ്തിട്ടുള്ളത്.
@ജിഹാദിന് മുമ്പ് പ്രബോധനം ചെയ്യണം.
"പ്രബോധനം നടത്താതെ യുദ്ധം ചെയ്യരുത്" (നബിവചനം). യമനിലേക്ക് മുആദുബിന്‍ ജബല്‍(റ)യെ പറഞ്ഞയക്കുമ്പോള്‍ റസൂല്‍(സ) നല്‍കിയ ഉപദേശങ്ങളില്‍ ഒന്നാണിത്. പ്രബോധനം കിട്ടിയിട്ടില്ലാത്ത ഒരു സമുദായത്തിനോ വ്യക്തിക്കോ നേരെ ആയുധമെടുക്കരുത് എന്ന് സാരം. തുടര്‍ന്ന് പറയുന്നു മഹാനായ പ്രവാചകന്‍(സ) " പ്രബോധനം ചെയ്താലും യുദ്ധം ചെയ്യരുത്, അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ ഇങ്ങോട്ട് യുദ്ധം ചെയ്താലും നീ തിരിച്ചു യുദ്ധം ചെയ്യരുത് , നിങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് വരെ" എത്ര മഹത്തരമായ വാക്യമാണ് ലോക ഗുരു (സ) പഠിപ്പിച്ചു തന്നത്. ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തികളും രണ്ടാമതൊന്നു ചിന്തിക്കാതെ അതിനു തുനിയുന്ന സുഹൃത്തുക്കളും ഒന്ന് ചിന്തിക്കുക.തങ്ങള്‍ പ്രബോധനം നടത്തിയിട്ടുണ്ടോ എന്ന്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ആയുധമെടുക്കാനുള്ള അവകാശമില്ല എന്ന് പറയുന്നത് ഞാനല്ല. കാരുണ്യത്തിന്റെ പ്രവാചകനാണ്(സ).
@ജിഹാദിന്റെ അവസാനം തീരുമാനിക്കണം.
"കുഴപ്പം ഇല്ലാതെയാവുകയും മതം അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോടു യുദ്ധം നടത്തിക്കൊള്ളുക." (സൂറത്ത് ബഖറ)അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജിഹാദ് നിര്‍ത്താന്‍ അവകാശമില്ല.മറിച്ച് അതിന്റെ ലക്‌ഷ്യം കാണണം.അല്ലെങ്കില്‍ ഒരു സമാധാന കരാറോ സന്ധിയോ വേണം. സമാധാനത്തിന് തയ്യാറായാല്‍ നിങ്ങള്‍ തയ്യാറായിക്കോളൂ എന്ന് പടച്ചവന്‍ പറഞ്ഞത് അതോ കൊണ്ടാണ്.
@റസൂല്‍(സ)യുടെ എല്ലാ മര്യാദകളും ജിഹാദില്‍ പാലിക്കണം.
ജിഹാദിന് പുറപ്പെടുമ്പോഴുള്ള അദ്ധേഹത്തിന്റെ ഉപദേശം ശ്രദ്ധിക്കുക. "വൃദ്ധര്‍,സ്ത്രീകള്‍,കുട്ടികള്‍,ജോലിക്കാര്‍,ആശ്രമത്തില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന സന്യാസിമാര്‍,ജീവികള്‍ എന്നിവരെ കൊല്ലരുത്.സസ്യ ജാലകങ്ങള്‍ നശിപ്പിക്കരുത്.ഒരു നിരപരാധിയേയും കൊല്ലരുത്." എന്നും തിളങ്ങുന്ന ഈ ഉപദേശം എന്തേ എന്റെ സുഹൃത്തുക്കള്‍ മറക്കുന്നത്.ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും റയില്‍വേ സ്റ്റേഷനിലും എല്ലാം ഈ കൂട്ടത്തില്‍ പെട്ടവര്‍ ഇല്ലായെന്ന് നിങ്ങള്‍ കരുതുന്നുവോ? റസൂല്‍(സ)യുടെ ഉപദേശങ്ങള്‍ കാറ്റില്‍ പറത്തുന്നവരെ,നിങ്ങള്‍ക്ക് എന്തുമാവാം . പക്ഷെ ഈ സമുദായത്തെ ഇങ്ങ് വിട്ടേക്ക്.
ബദര്‍ യുദ്ധത്തിന്റെ വേളയില്‍ പ്രവാചകന്‍ (സ) ശത്രുക്കളുടെ ഭാഗത്തുള്ള ചിലയാളുകളെ ചൂണ്ടിക്കാട്ടി തന്റെ അനുയായികളെ ഉപദേശിക്കുന്ന ഒരു രംഗമുണ്ട്. ആളുകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ പറയുന്നു അദ്ദേഹം. ആ ആളിനെ നിങ്ങള്‍ വധിക്കരുത് കേട്ടോ.കാരണം മുസ്ലിമല്ലാത്ത ആ മനുഷ്യന്‍ മുസ്ലിങ്ങളായ നമ്മളെ മുമ്പ് സഹായിച്ചിട്ടുണ്ട്. വേറെ ഒരാളെ ചൂണ്ടിക്കാട്ടി പറയുന്നു,അദ്ദേഹത്തേയും കൊല്ലരുത് എന്ന്. കാരണം നമ്മള്‍ ത്വായിഫില്‍ ബുദ്ധിമുട്ടനുഭവിച്ചപ്പോള്‍ അദ്ദേഹം നമ്മെ സഹായിച്ചിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യത്തിലെ മുസ്ലിങ്ങളല്ലാത്ത ഒരു പാട് പേരുണ്ട് നമ്മളെ സഹായിച്ചവര്‍.മതമുള്ളവരും അല്ലാത്തവരുമായ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ള ആ നല്ല മനുഷ്യര്‍ നമ്മുടെ ശത്രുക്കളല്ല മിത്രമാണ് എന്ന് മനസ്സിലാക്കുക. അവരേത് പാര്‍ട്ടിയാകട്ടെ ജാതിയാകട്ടെ .മുസ്‌ലിം സമുദായം മറക്കരുത് അവരെ ഒരുനാളും. മറിച്ച് ചെയ്യുന്നുവെങ്കില്‍ അത് പ്രവാചകന്‍(സ)യുടെ കല്‍പ്പനകള്‍ക്ക് വിരുദ്ധമാകും എന്ന് ഓര്‍ക്കുക.
പ്രിയമുള്ളവരേ, ഒരു നിരപരാധിയെ കൊന്നാല്‍ മുഴുവന്‍ ആളുകളെയും കൊന്നതിനു തുല്യമാണെന്ന് നമ്മളെ പഠിപ്പിച്ചത് മഹാനായ മുഹമ്മദ് നബി(സ)യാണ്.അദ്ധേഹത്തിന്റെ അനുയായികള്‍ അജ്ഞത കൊണ്ട് കാണിച്ചുകൂട്ടുന്ന ഈ അക്രമങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. മഹാനായ ഖലീഫ ഉമര്‍(റ)നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബൂ ലൂല എന്ന ഒരു ജൂതന്‍ വന്ന് അദ്ധേഹത്തെ കുത്തിക്കൊലപ്പെടുത്തി .ഈ ഘാതകനെ ഉമര്‍(റ)യുടെ മകന്‍ അബ്ദുള്ള പകരം കുത്തിക്കൊന്നു.ഇസ്ലാമിക ശരീഅത്ത് പ്രകാരം അബ്ദുല്ലയെ കൊല്ലണമെന്നാണ് വിധി വന്നത്. പിതാവിന്റെ ഘാതകനെ കൊല്ലാന്‍ അയാള്‍ക്കാര് അധികാരം കൊടുത്തു എന്ന് ചോദ്യമുണ്ടായി. അദ്ദേഹം ഖലീഫയൊന്നുമല്ലല്ലൊ. ഉമര്‍(റ)യുടെ ഘാതകനെ കൊല്ലാന്‍ തന്നെയാണ് വിധിയുണ്ടാവുക.പക്ഷെ അയാളെ കൊല്ലേണ്ടത് ഉമര്‍(റ)യുടെ മകനോ കുടുംബമോ ഒന്നുമല്ല.ഇസ്ലാമിക ഭരണകൂടമാണ് ചെയ്യേണ്ടത്.അതുകൊണ്ട് ഖലീഫ ഉമര്‍(റ)യുടെ മകന്‍ അബ്ദുല്ലയെ കൊല്ലണമെന്ന് പ്രവാചക അനുയായികള്‍ സംയുക്തമായി അഭിപ്രായം പറഞ്ഞു,.അതാണ് ഇസ്‌ലാമിന്റെ നീതി. വായിക്കുമ്പോള്‍ കോരിത്തരിക്കും .
എന്നിട്ടാണ് നിരപരാധിയായ മനുഷ്യരെ ബോംബ് വെച്ചും വെട്ടിയും കൊലപ്പെടുത്തുന്നത്. ഇസ്‌ലാം എന്തെന്ന് പഠിക്കണം.അല്ലാതെ ഇസ്‌ലാമിന്റെ പേരില്‍ ജിഹാദ് എന്നും പറഞ്ഞു പുറപ്പെട്ടിട്ട് ഒരു കാര്യമില്ല. മഹാനായ പ്രവാചകനെ(സ)കപടവിശ്വാസികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വിവരമറിഞ്ഞ പ്രവാചകന്റെ(സ) അനുയായികള്‍ അയാളെ കൊല്ലണമെന്ന് പറഞ്ഞു.എന്നാല്‍ പ്രവാചകന്‍ അവരെ തടഞ്ഞു.എന്നിട്ട് പറഞ്ഞു:"അത് വേണ്ട കാരണം ആളുകള്‍ പിന്നീട് പറയും ഞാന്‍ ഇപ്പോള്‍ ശത്രുക്കളെ കൊന്നുകഴിഞ്ഞിട്ടു ഇനി സ്വന്തം അനുയായികളെ കൂടി കൊല്ലുന്നുവെന്ന്.അത് എന്റെ സമുദായത്തിന് ദോഷപ്പേര് ഉണ്ടാക്കും.." തന്റെ സമുദായത്തിന് താന്‍ മൂലം ഒരു മോശമായ പേര് വരുന്നത് പോലും ആ സമുദായ സ്നേഹിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.പ്രിയമുള്ള സുഹൃത്തുക്കളെ നിങ്ങള്‍ ആ പ്രവാചകന്റെ(സ) അനുയായികളാണെങ്കില്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്. എന്റെ ഒരു പ്രവര്‍ത്തി കാരണം എന്റെ സമുദായത്തിന് ആളുകളുടെ ഇടയില്‍ ഒരു ദുഷ്പ്പേര് വരുന്നുവെങ്കില്‍ അത് ഉപേക്ഷിക്കേണ്ടത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ് എന്ന് ഓര്‍മ്മിക്കുക.അതിന് ഈ ബദര്‍ ദിനം സഹായകമാകട്ടെ . അല്ലാഹു അനുഗ്രഹിക്കട്ടെ.
എത്ര മനോഹരമായ ലേഖനം. വിപുലമായ പരിചയപ്പെടുത്തലിനും പക്വമായ കാഴ്ചപ്പാടിനും അഭിനന്ദനങ്ങള്‍.
ReplyDeleteതാങ്കള്‍ക്ക് നന്ദി .
ReplyDeleteവളരെ നല്ല ഒരു ലേകനം ... സമീര്‍ കലന്തന് ഒരു പാട് നന്നിയുണ്ട് .. ജിഹാടിനെ കുറിച്ച് ഇത്ര വിപുലവും മികച്ചത്ുമായ ഒരു ലേഘനം മുമ്പ് എവിടെയും വായിച്ചിട്ടില്ല...
ReplyDeleteഇതു ഒരു Discussion topic ആയി http://www.kasaragodvartha.ning.com il ഇട്ടിട്ടുണ്ട്... എല്ലാവരും അറിയുവാന്‍ വേണ്ടി...
അഫ്‌സല്‍,
ReplyDeleteതാങ്കളുടെ ആത്മാര്‍ത്ഥതയ്ക്ക് വളരെയധികം നന്ദി.
Asalamu alaikum Sameer,
ReplyDeleteThaankludu vishakalan sheshiyodum, ezhuthile kaaryaprasakthiyillaaymayodum, kaaryangall nerechovve manassilaakaanulla kazhivinodum .... sahathaapam thonnunnu....
ithiloode endu mesg? aarku nalkunnu? ennu irunnu chindikkuga..
Allahu nammaleyellaam ghairilaakatte..
salaam
വ അലൈക്കും സലാം,
ReplyDeleteതാങ്കളുടെ അഭിപ്രായത്തിന് നന്ദി.താങ്കള്‍ സഹതാപപ്പെട്ടത്തില്‍ അത്ഭുതമില്ല.അത് ഞാനും സമ്മതിക്കുന്നു.വിശകലന ശേഷിക്കുറവും എഴുത്തിലെ വൈകല്യവും എനിക്കുണ്ട്.പക്ഷെ ഞാനിവിടെ പറഞ്ഞത് പടച്ച തമ്പുരാന്റെ കിത്താബും അവന്റെ പ്രവാചകന്റെ (സ) ചര്യകളുമാണ് .അതില്‍ വൈകല്യങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ എനിക്ക് എതിര്‍ക്കേണ്ടി വരും.ഞാന്‍ പറഞ്ഞതിലെ പോരായ്മകളായിരുന്നു താങ്കള്‍ ചൂണ്ടിക്കാണിക്കേണ്ടിയിരുന്നത്.പിന്നെ ഇതിലൂടെ കിട്ടേണ്ട സന്ദേശം ആര്‍ക്ക് നല്‍കുന്നുവെന്ന നിങ്ങളുടെ ചോദ്യത്തില്‍ നിന്ന് തന്നെ അതിന്റെ ഉത്തരം ജനങ്ങള്‍ക്ക് മനസ്സിലായെങ്കില്‍ അതിനും എന്നെ കുറ്റം പറയല്ലേ. പടച്ചവന്‍ നമ്മളെ നേരായ മാര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ.
Aameen
ReplyDeleteലേഖനം നന്നായിട്ടുണ്ട് .പരിശ്രമങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ. എന്നാൽ . സ്വന്തം ദേഹേച്ഛകളോടുള്ള ജഹാദാണ് ആദ്യം നാം പ്രാക്ടീസ് ചെയ്യേണ്ടത്. അതിന് ആരും തയ്യാറല്ല എന്നു മാത്രം. തെറ്റിദ്ധാരണകൾ നീക്കാൻ കഴിയും . എന്നാൽ കരുതിക്കൂട്ടി തെറ്റിദ്ധാരണ പരത്തുന്നവരെ തിരുത്താൻ ബുദ്ധിമുട്ടാാണ്.
ReplyDeleteഭീകരവാദം ഇസ്ലാമികമോ ? എന്ന ഈ ലേഖനം നോക്കൂ
ലേഖനം വളരെ നന്നായി ,അത് മനസിലാകെണ്ടാവര്‍ക്ക് മനസിലയിടുണ്ട്. ഇനിയും ഇതുപോല നല്ല ലേഖനങ്ങള്‍ എഴുതാന്‍
ReplyDeleteനാഥന്‍ അനുഘ്രഹികട്ടെ,ഇസ്ലാം എന്താണ് എന്ന് ഇവര്‍ മനസിലാകട്ടെ...., കൂടാതെ ഞാന്‍ ഇത് പലര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട് നിങ്ങളുടെ അനുമതി കൂടാതെ, കാരണം എനിക്ക് വളരെ ശരിയായ ഒരു ലേഖനം ആണ് എന്ന് കരുതി ഫോര്‍വാര്‍ഡ് ചെയ്തതാണ്,അതില്‍ ചിലതില്‍ നിങ്ങളുടെ പേര് add ചെയ്തിട്ടുണ്ട്.ചിലതില്‍ ഇല്ല താനും, ( പൊറുക്കും എന്ന് കരുതട്ടെ). എല്ലാ വിധ ആശംശകളും, നാഥന്‍ നല്ലത് ചെയ്യാന്‍ ഉള്ള അനുഘ്രഹം ഇനിയും ഉണ്ടാക്കിതരട്ടെ ( ആമീന്‍)
തീര്‍ച്ചയായും . താങ്കളുടെ മനസ്സിന്‍റെ നന്‍മ ഞാന്‍ കാണുന്നു...
ReplyDeleteഡിയര്‍ സമീര്‍, നിങ്ങള്‍ ഈ ലേഖനം പോസ്റ്റ് ചെയ്തിട്ടു ഏകദേശം ഒരു വര്‍ഷമാകാനായി നിര്‍ഭാഗ്യം എനിക്ക് ഇന്നാണ് വായിക്കാന്‍ പറ്റിയത്.എങ്കിലും ഇപ്പോഴെങ്കിലും വായിക്കാന്‍ സാധിച്ചല്ലോ എന്നതില്‍ വല്ലാത്ത സന്തോഷവുമുണ്ട് കാരണം അത്രക്കും മനസ്സിനെ സ്വാധീനിച്ചു. നന്മകള്‍ നേരുന്നു
ReplyDeleteAboobacker pulpatta
താങ്കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteഞാന്‍ വളരെ വൈകിയിട്ടാണു ഇവിടെ എത്തിയതു..എങ്കിലും ലാസ്റ്റ് കമന്റ് കണ്ടപ്പൊ തോന്നി കൂടുതല്‍ വൈകിയില്ലെന്നു..എനിക്കും കമന്റാമല്ലോ.....
ReplyDeleteസമീര്‍..വളരെ അര്‍ത്തവത്തായ ലേഖനം,നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ നന്നായി സ്വാധീനിക്കെണ്ടൌന്ന വിഷയമാണു..പറഞ്ഞിരിക്കുന്നതു..നന്നായി എഴുതിയിരിക്കുന്നു...ഇനിയും എഴുതുക...അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീന്‍....
thanks Mr. Sameer Njan Vatechu Estaye Kuduthal Eyuthan Ariyilla
ReplyDeleteBy Nasar Jeddah KSA
ഹനീഫ് മണ്ടൂര്‍, അബ്ദുല്‍,
ReplyDeleteഅഭിപ്രായം പറഞ്ഞതിന് പ്രത്യേകം നന്ദി.
http://www.doolnews.com/sayyed-abdul-kaleem-on-swami-aseemananda-080.html
ReplyDeleteസി. ദാവൂദ് on Madhyamam
ReplyDelete2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി. മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു. അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.
അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്? അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.
ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം. അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.
ReplyDeleteകഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത. സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്. സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.
ReplyDeleteഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല. ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല.
മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍. നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!
For Sameer,
ReplyDeleteആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി. ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി.
Online Coin Casino » 100% Free With No Deposit Required
ReplyDeleteNo Deposit Required: This casino offers 온카지노 its players 메리트카지노 a 100% match bonus to play on 인카지노 their own casino for free. No Deposit Required.