Wednesday, October 7, 2009

ഷെര്‍ലക്ക് ഹോംസ്

പ്രീ ഡിഗ്രി ആദ്യവര്‍ഷത്തിലാണ് ഞാന്‍ ആദ്യമായി ഷെര്‍ലക്ക് ഹോംസിനെ കുറിച്ചറിയുന്നത്. മാമാടെ മകന്‍ തന്ന "ദി ഹൗണ്ട് ഓഫ് ബാസ്ക്കര്‍വില്‍സ്‌" എന്ന നോവല്‍ ആണ് ഞാന്‍ അന്ന് വായിച്ചത്. ഒറ്റ ഇരിപ്പില്‍ തന്നെ ആ പുസ്തകം മുഴുവന്‍ വായിച്ചത് ഇന്നും നല്ല ഓര്‍മയുണ്ട്. അന്ന് മുതല്‍ തുടങ്ങിയ "ഹോംസ് ഭ്രാന്ത്‌" ഇന്നും തീര്‍ന്നില്ല എന്നത് ഒരു സത്യം തന്നെയാണ്.തുടര്‍ പഠനങ്ങളില്‍ ഹോംസിന്റെ കഥകള്‍ പഠിക്കാനുണ്ടായത് കൂടുതല്‍ ഹോംസിനെ ഇഷ്ടപ്പെടാന്‍ കാരണമായി. എന്നാല്‍ ഷെര്‍ലക്ക് ഹോംസ് ഒരു സങ്കല്‍പ്പ കഥാപാത്രം മാത്രമാണെന്നും കഥാകാരന്‍ വാട്സന്‍ അല്ലായെന്നുമുള്ള സത്യം ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇങ്ങിനെയൊന്ന് ബ്ലോഗാം എന്ന് തീരുമാനിച്ചത്. നെറ്റിലൂടെ ഒന്ന് തപ്പി തെരഞ്ഞതും പണ്ടത്തെ വായനയും കൂട്ടിക്കിഴിച്ചാണ് ഇതെഴുതുന്നത്. ആധികാരിക രേഖയെന്ന് ഒരവകാശവും ഇല്ലായെന്ന് മാത്രമല്ല, ഒന്നേകാല്‍ ഔണ്‍സ് ബുദ്ധിയുടെ ഒരു കുറവും ഈയുള്ളവനുള്ളത് മറച്ചുവെക്കുന്നുമില്ല. തെറ്റ് കുറ്റങ്ങള്‍ കാണിച്ച് എന്നെയൊന്നു കമന്റാന്‍ മറക്കല്ലേ....

സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന ഒരു ഡോക്ടര്‍ എഴുതിയ കഥകളിലെ നായകന്റെ പേരാണ് നമ്മള്‍ ഇവിടെ വിവരിച്ച സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ്. 1859 ല്‍ ജനിച്ച് 1930 ല്‍ മരണപ്പെട്ട ഈ ഡോക്ടര്‍ ഒരുപാട് ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ട്. പക്ഷെ ഒന്നും പച്ച പിടിച്ചില്ല എന്ന് മാത്രം. "The White Company" പോലെ നല്ല കൃതികള്‍ ഉണ്ടായിട്ടു കൂടി. എന്നാല്‍ ഷെര്‍ലക്ക് ഹോംസ് എന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് പുതിയ രീതിയില്‍ ഒരു അപസര്‍പ്പക കഥ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ലോകം ഞെട്ടി. പച്ച പിടിക്കാതിരുന്ന അദ്ധേഹത്തിന്റെ കീര്‍ത്തി "പച്ച" എന്ന് മാത്രമല്ല ചുകപ്പും മഞ്ഞയും നീലയുമൊക്കെയുള്ള വര്‍ണ്ണശബളങ്ങളായി മാറി. 1887 ല്‍ ഇറങ്ങിയ"A Study in Scarlet" ആണ് ആദ്യം വെളിച്ചം കണ്ട ഹോംസ് കൃതി."ചുകപ്പില്‍ ഒരു പഠനം" എന്ന ശീര്‍ഷകം തന്നെ ജനങ്ങള്‍ക്കിഷ്ടമായി. പിന്നെ പിന്നെ ഹോംസ് വളരുകയായിരുന്നു.വളര്‍ന്നു വളര്‍ന്ന് ഹോംസ് എന്ന സൃഷ്ടി തന്റെ സ്രഷ്ടാവായ കോനന്‍ ഡോയലിനെക്കാളും മുകളിലേക്കുയര്‍ന്നു.അവസാനം ജന്മം കൊടുത്തവനെ നിര്‍വീര്യനാക്കി ഹോംസ് ജനമനസ്സുകളില്‍ അനശ്വരനായി നിറഞ്ഞു നിന്നു. ലോകാവസാനം വരെ അതിനു മാറ്റ് കുറയുകയില്ല.


നോറ ഹെല്‍മെര്‍ക്ക് ഒരിക്കലും ഹെന്‍ റിക്‌ ഇബ്സനെക്കാള്‍ മുകളിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. "പാവ വീട്ടില്‍" അത് ഒതുങ്ങി നിന്നു. "മഞ്ഞി"ലെ വിമല ഒരിക്കലും എം.ടി.യുടെ അയലത്ത് പോലും എത്തില്ല. മജീദും സുഹറയും നമുക്കെല്ലാം ഒരു നൊമ്പരം തന്നുവെങ്കിലും ഒരു "ബാല്യകാല സഖി"യായി അത് ഇന്ന് നമ്മോടൊപ്പം ഇല്ല ബഷീറിനെപ്പോലെ. വായനക്കാര്‍ക്ക് ഹൃദയത്തില്‍ ഒരു ചലനം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ തന്നെയാണ് ഇവയെല്ലാം. എന്നാല്‍ അവരൊന്നും കഥാകാരന്റെ മീതെയായില്ല എന്നാണ് എന്റെ ഭാഷ്യം. പക്ഷെ നിങ്ങള്‍ ഹോംസിനെ നോക്കൂ. അവസാനം പെരുന്തച്ചന്റെ പോലെയുള്ള "അസൂയ" കൊണ്ടാണെന്ന് തോന്നുന്നു കോനന്‍ ഡോയല്‍ ഹോംസിനെയും വധിച്ചു. എന്നാല്‍ അവധ്യനായ അദ്ദേഹം ഒരു തിരിച്ചുവന്ന"പരേതനായി" മാറി ഇപ്പോഴും നമ്മോടു കൂടെ നില്‍ക്കുന്നു.


ബ്രിട്ടനിലെ എഡിന്‍ബറോയില്‍ ജനിച്ച ഡോക്ടറായ കോനന്‍ ഡോയലിനെ നമുക്ക് മറക്കാം. ആ സ്ഥാനത്ത് നമുക്ക് വാട്സനെ കൊണ്ട് വരാം. കോനന്‍ ഡോയലിന്റെ റോള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം സ്വയം തിരഞ്ഞെടുത്തത്‌ ജോണ്‍ വാട്സണ്‍ എന്ന കഥാപാത്രത്തിനെയാണ്. സ്വയം വിഡ്ഢിയായി ചമഞ്ഞ വാട്സനും ബുദ്ധിമാനായ ഹോംസും കോനന്‍ ഡോയല്‍ തന്നെ . വാട്സനെക്കൊണ്ട് വളരെ മനോഹരമായിതന്നെ ഡോയല്‍ കഥ പറയിപ്പിക്കുന്നുണ്ട്. ഹോംസ് എന്ന കഥാപാത്രം മറ്റു കഥാപാത്രവുമായി വായനക്കാര്‍ക്ക് സാമ്യം തോന്നുമോ എന്നുള്ള ചിന്ത കാരണം തന്ത്രപരമായി ഡോയല്‍ ആ കാര്യം കഥയുടെ ആദ്യഭാഗത്ത് വാട്സനെ കൊണ്ട് തന്നെ പറയിപ്പിക്കുന്നുണ്ട്. അമേരിക്കക്കാരനായ എഡ്ഗാര്‍ അല്ലന്‍ പോയുടെ ഡ്യൂപിന്‍ എന്ന കഥാപാത്രവുമായി ഹോംസ് ഒരു സാമ്യവുമില്ല എന്ന് കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിക്കൂ. വാട്സന്‍ പറയുന്നു : “You remind meof Edgar Allan Poe’s Dupin. I had no idea that such individuals did existoutside of stories.”Sherlock Holmes rose and lit his pipe. (ഷെര്‍ലക്ക് ഹോംസ് പറയുന്നു.): “No doubt you think that you arecomplimenting me in comparing me to Dupin,” he observed. “Now, inmy opinion, Dupin was a very inferior fellow. That trick of his ofbreaking in on his friends’ thoughts with an apropos remark after aquarter of an hour’s silence is really very showy and superficial. He hadsome analytical genius, no doubt; but he was by no means such aphenomenon as Poe appeared to imagine.” ഡ്യൂപിന്‍ അത്ര വലിയ പ്രതിഭാസമൊന്നുമല്ല എന്ന് എത്ര മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.ഇത് ശരിക്കും സത്യം തന്നെയാണ്.ഹോംസിന്റെ രീതിയും ഡ്യൂപിന്റെ രീതിയും അജവും ഗജവും പോലെയാണ്.


ഹോംസിനു ശേഷം അപസര്‍പ്പക കഥ പുരോഗമിച്ചു പക്ഷേ, മറ്റൊരു ഹോംസ് ജനിച്ചില്ല. ഹോംസുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ സാമ്യം ഉണ്ടാക്കി ഒരു പാട് കഥകള്‍ വന്നെങ്കിലും. ഹോംസ് എന്നും ഹോംസ് തന്നെയാണെന്നുള്ള വിശ്വാസം കൂട്ടിത്തരാനേ അതുപകരിച്ചുള്ളൂ. അതിനൊന്നും തന്നെ ഹോംസിന്റെയത്ര പൂര്‍ണത കൈവരിക്കാന്‍ കഴിഞ്ഞില്ല.അഗതാ ക്രിസ്റ്റിയുടെ കഥാപാത്രം ഹോംസിനു വെല്ലുവിളി പോലും ഉയര്‍ത്തിയില്ല. ഉദ്വേഗം നിറഞ്ഞതാണ്‌ അപസര്‍പ്പക കഥകള്‍. ഒരു അറബി കഥയിലെ സുല്‍ത്താന്‍, ഷെഹ്റസാദിന്റെ കഥകളുടെ അന്ത്യം അറിയാനുള്ള ആഗ്രഹത്താല്‍ അവളുടെ മരണം നീട്ടികൊടുത്ത കഥ നമ്മള്‍ക്ക് അറിയാമല്ലോ.മനുഷ്യ സഹജമായ ആ ജിജ്ഞാസ ശരിക്കും ഡോയല്‍ ഉപയോഗപ്പെടുത്തിയിരുന്നു.ഡിറ്റക്ടീവ്‌ കഥകള്‍ക്കുള്ള എല്ലാ മാനങ്ങളും കോനന്‍ ഡോയല്‍ തന്റെ കഥകള്‍ക്ക് നല്‍കുകയും ചെയ്തു.


പക്ഷേ ഹോംസ് ക്രിയയും വാട്സന്‍ ശബ്ദവും എന്ന് ലോക സാഹിത്യകാരന്മാര്‍ വിശേഷിപ്പിച്ച, ക്രിമിനോളജിക്ക്‌ മഹത്തായ സംഭാവനകള്‍ നല്‍കിയ, ചിന്തകള്‍ക്ക് ഉദ്ധീപനങ്ങള്‍ വര്‍ദ്ധിപ്പിച്ച ഈ കഥകള്‍ നമ്മുടെ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു നൂറ്റാണ്ട്‌ കാത്തിരിക്കേണ്ടി വന്നു എന്നറിഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നുവല്ലേ. അപ്പന്‍ തമ്പുരാന്റെ ഭാസ്ക്കര മേനോനായിരുന്നത്രേ നമ്മുടെ ആദ്യത്തെ ഡിറ്റക്ടീവ്‌ ഹീറോ. അന്ന് മുതല്‍ ഇന്ന് വരെ എത്രയോ കഥാ പാത്രങ്ങള്‍ വന്നു.പക്ഷേ ബേക്കര്‍ സ്ട്രീറ്റിലെ 221 B റൂമിലിരുന്നു ലോക മനുഷ്യരുടെ ഹൃദയ ചിന്തകള്‍ വായിക്കുന്ന,ബുദ്ധിയുപയോഗിച്ച് , പ്രായോഗികതയിലൂന്നി സത്യം കണ്ടെത്തുന്ന ഒരു കൊമ്പത്തെ കഥാപാത്രവും പിന്നെ വന്നില്ല. അപൂര്‍വ്വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തി സര്‍ ആര്‍തര്‍ കൊനാന്‍ ഡോയല്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരു നാര്‍ക്കോ അനാലിസിസും കൂടാതെ സിസ്റ്റര്‍ അഭയയുടെ ഘാതകരെ (?) കണ്ടെത്താനും സുകുമാരക്കുറുപ്പ് എന്ന പ്രഹേളിക ഇല്ലാതാക്കാനും കഴിയുമായിരുന്നു.പ്രിയമുള്ള ഹോംസേ, താങ്കള്‍ക്ക് കേരളത്തെ കുറിച്ചറിയില്ല.പക്ഷേ ഞങ്ങള്‍ മലയാളികള്‍ കൊതിക്കുന്നു താങ്കളുടെ സാന്നിദ്ധ്യത്തെ.ഗുണ്ടാ വിളയാട്ടവും അക്രമങ്ങളും നിറഞ്ഞ ദൈവത്തിന്റെ നാട്ടിലേക്ക് ഒരു ഹോംസവതാരം വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാം നമുക്ക്.

12 comments:

  1. കുട്ടിക്കാലം മുതല്‍ക്കേ എന്റെയും ഇഷ്ടകഥാപാത്രമാണ് ഹോംസ്. എല്ലാ ഹോംസ് കഥകളും പത്താം ക്ലാസ്സ് തീരും മുന്‍പ് വായിച്ചു തീര്‍ത്തിട്ടുമുണ്ട്. :)

    "എന്നാല്‍ ഷെര്‍ലക്ക് ഹോംസ് ഒരു സങ്കല്‍പ്പ കഥാപാത്രം മാത്രമാണെന്നും കഥാകാരന്‍ വാട്സന്‍ അല്ലായെന്നുമുള്ള സത്യം ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇങ്ങിനെയൊന്ന് ബ്ലോഗാം എന്ന് തീരുമാനിച്ചത്."

    ഇതു കൊണ്ട് എന്താണ് ഉദ്ദേശ്ശിച്ചത്?

    ReplyDelete
  2. രാത്രി ഏറെ വൈകിയതുകൊണ്ട് ബാക്കി ബ്ലോഗെഴുത്ത് രാവിലേക്ക് ഒന്ന് മാറ്റിയതാണിഷ്ടാ. നേരം വെളുക്കാനിടയില്ലാതെ ഇങ്ങിനെ അറ്റാക്ക്‌ ചെയ്യുമെന്ന് നിരീച്ചില്ല. രാത്രി അപൂര്‍ണമായ വിവരണം തന്നു കണ്‍ഫ്യൂഷന്‍ ഉണ്ടാകിയതിന് മാപ്പ്. ഇതാ ഇപ്പോള്‍ വിഷയം സമ്പൂര്‍ണം.

    ReplyDelete
  3. My Stockholm Photos:

    http://holmstock.blogspot.com/

    My brand new Music Blog:

    http://eutonal.blogspot.com/

    SONNET XXXIX FOR KATIE

    I went downtown, saw Katie in the nude
    on Common Avenue, detracted soltitude
    as it were, like a dream-state rosely hued,
    like no one else could see her; DAMN! I phewed;

    was reciprokelly then, thank heaven, viewed,
    bestowed unique hard-on! but NOT eschewed,
    contrair-ee-lee, she took a somewhat rude
    'n readidy attude of Sex Prelude; it BREWED!

    And for a start, i hiccuped "Hi!, imbued
    with Moooood! She toodledooed: "How queued
    your awe-full specie-ally-tee, Sir Lewd,
    to prove (alas!), to have me finely screwed,

    and hopef'lly afterwards beloved, wooed,
    alive, huh? Don't you even DO it, Duu-uuude!"

    My Poetry Blog

    http://singleswingle.blogspot.com/

    More...

    Adiós, mis vacas! Que pasa en esta temporada de tristeza?
    La soledad se cultiva en las ciudades;
    viva la muerte.
    Uno no debe imaginar que el hombre es bueno.
    El paisaje se despierta en un fiel espejo, pregunte.

    La noche ha porches de la siesta en ruinas con pistacho.
    Débiles enemigos se disipa amigos sin
    valor. La calle es corta.
    Hay falta de coherencia, la esperanza y la fe.
    Todas las puertas evitadas saludan: No pasarán.

    My tentatively spanish poetry blog;

    http://hollb.blogspot.com/

    Portuguese:

    http://kraxport.blogspot.com/

    Typically Swedish Next Door Girls Collection För Your Boyfriend's LAPTOP!

    :o)

    My Babe Misogyn Wallpapers:

    http://screenfonds.blogspot.com/

    My philosophy:

    http://windormirrow.blogspot.com/

    My Philosophy:

    http://windormirrow.blogspot.com/

    Feel free to announce your blog on mine.

    - Peter Ingestad, Sweden

    ReplyDelete
  4. എന്ത് പിരാന്താണടാ പൊട്ടാ ഇത്. എന്തായാലും കിടക്കട്ടെ . നീ കമന്റിയതല്ലേ.

    ReplyDelete
  5. നന്നായിരിക്കുന്നു. ഞാനും ഒരു ഹോംസ്‌ ആരാധകനാണ്‌.

    പക്ഷെ ചില പരാമര്‍ശങ്ങള്‍ തെറ്റാണെന്ന്‌ തോന്നി. തോന്നിയവ ഇവിടെ ചേര്‍ക്കുന്നു:

    1. ഡോയലിന്റെ മറ്റു പല കൃതികളും വളരെ പ്രശസ്തമാണ്‌.. Adventures of Gerald, A duet with an occasional chorus, Tales of horror and mystery മുതലായവ ഉദാഹരണങ്ങള്‍.

    2. ഡ്യൂപിന്‍ ഒരു പ്രതിഭാസമല്ല എന്നു പറയാന്‍ പറ്റില്ല (വ്യക്തിപരമായ അഭിപ്രായമല്ല). കാരണം, അപസര്‍പകകഥകള്‍ തുടങ്ങുന്നത്‌ "പോ"യുടെ കഥകളിലൂടെയാണ്‌

    3. ഹോംസിനുശേഷം ഏതാണ്ട്‌ തുല്യസ്ഥാനം ലഭിച്ച ഒരു കഥാപാത്രമാണ്‌ അഗതാ കൃസ്റ്റിയുടെ പോയ്‌റോ (Poirot). എനിക്ക്‌ തോന്നിയിട്ടുള്ളത്‌, അഗതാകൃസ്റ്റി ഒന്നിലധികം കുറ്റാന്വേഷകരെ സൃഷ്ടിച്ചതുകൊണ്ടാണ്‌ അവരാരും കഥാകൃത്തിനേക്കാള്‍ പ്രശസ്തരാവാഞ്ഞത്‌ എന്നാണ്‌ (പോയ്‌റോയും മിസ്‌ മാര്‍പിളും ക്രിസ്റ്റിക്ക്‌ തുല്യം പ്രശസ്തരാണ്‌. ഇവരുടെ കൂടെ അപ്രശസ്തരായ ചെറിയ കുറ്റാന്വേഷകരും ക്രിസ്റ്റിയാല്‍ സൃഷ്ടിക്കപെട്ടിട്ടുണ്ട്‌)

    4. ഡോയല്‍ കുറ്റാന്വേഷണത്തിലുള്ള ത്വരയും കഴിവും വെച്ച്‌ 2 കേസുകള്‍ വാദിച്ച്‌ ജയിച്ചിട്ടുണ്ട്‌.. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ രക്ഷിക്കാനായിരുന്നു അത്‌

    ReplyDelete
  6. ഇപ്പോഴാണ്‌ കണ്ടത്‌. ഇന്നു ബ്ലോഗിന്‌ ഒരു വയസ്സായി അല്ലെ? അഭിനന്ദനങ്ങള്‍. ഇനിയും എഴുതൂ. എഴുത്തുകള്‍ക്കിടയില്‍ ഒരുപാട്‌ വിടവ്‌ കാണുന്നല്ലോ.. എന്തേ?

    ReplyDelete
  7. chithal ,
    താങ്കളുടെ വിലയേറിയ കമന്റ് കണ്ടു. വളരെയധികം നന്ദി. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ എനിക്ക് ഒന്നേകാല്‍ ഔണ്‍സ് ബുദ്ധിയുടെ കുറവ് ഉള്ള കാര്യം.മാത്രമല്ല ഇതൊരു ആധികാരിക രേഖയുമല്ലല്ലോ.പിന്നെ എന്റെ തെറ്റുകളായി താങ്കള്‍ ചൂണ്ടി കാണിച്ച കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു.ഹോംസ് കൃതികള്‍ കൂടാതെയുള്ളവ മോശമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല.പക്ഷെ ഹോംസിന്റെ അത്രയ്ക്ക് അറിയപ്പെട്ടില്ല എന്നാണ്.മാത്രമല്ല ഡോയല്‍ ലോകം മുഴുവന്‍ അറിയപ്പെട്ടത് തന്നെ ഹോംസ് കഥകള്‍ മൂലമാണ്.താങ്കള്‍ പറഞ്ഞ ഹോംസ് കൃതികളുടെ കൂട്ടത്തില്‍[Adventures of Gerald, A duet with an occasional chorus, Tales of horror and mystery] A duet with an occasional chorus മാത്രമാണ് എനിക്കറിയാമായിരുന്നത് മറ്റു രണ്ടും പുതിയ അറിവായിരുന്നു.പറഞ്ഞു തന്നതിന് നന്ദി.രണ്ടിന്റേയും വിശദ വിവരങ്ങള്‍ തന്നാല്‍ ഉപകാരമാവുമായിരുന്നു.
    പിന്നെ ഡ്യൂപിന്‍ അത്ര വലിയ പ്രതിഭാസമൊന്നുമല്ല എന്ന് പറഞ്ഞത് ഞാനല്ല.ഹോംസ് വാട്സനോട്‌ പറയുന്നതായി ഡോയല്‍ ഉദ്ധരിച്ചതാണ് ." but he was by no means such aphenomenon as Poe appeared to imagine " [എന്നാല്‍ പോ സങ്കല്‍പ്പിക്കുന്നത് പോലെ അത്രവലിയ പ്രതിഭാസമൊന്നുമല്ല അദ്ദേഹം(ഡ്യൂപിന്‍)].ഞാന്‍ ആ വാദത്തെ ശരിവെച്ചു എന്ന് മാത്രം. എന്റെ വാദമാണ് ശരിയെന്ന അഭിപ്രായവും എനിക്കില്ല കേട്ടോ.
    ഹോംസിനുശേഷം ഏതാണ്ട്‌ തുല്യസ്ഥാനം ലഭിച്ച ഒരു കഥാപാത്രമാണ്‌ അഗതാ കൃസ്റ്റിയുടെ പോയ്‌റോ എന്ന താങ്കളുടെ വാദത്തോടുള്ള എന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതില്‍ വിഷമമുണ്ടാവില്ലല്ലോ.ഒരു കാരണവശാലും എനിക്കത് അംഗീകരിക്കാന്‍ പ്രയാസമാണ്.അത് ഹോംസിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല കേട്ടോ.ഹോംസിന്റെതായ അന്വേഷണ രീതിയും വിശകലനവും ഞാന്‍ പ്രയാസമാണ് കണ്ടില്ല.അത് എന്റെ അറിവിന്റെ പരിധിയാകാം.എന്നാലും താങ്കളുടെ സത്യ വിശകലനത്തെ ഞാന്‍ വിമര്‍ശിക്കുന്നുമില്ല

    ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു കൊല്ലമായി. ഇനിയും തുടരണം.താങ്കളെ പോലെയുള്ളവരുടെ പ്രോത്സാഹനം വേണം. എഴുത്തുകള്‍ക്കിടയില്‍ ഒരു പാട് വിടവ് കാണുന്നത് ഞാന്‍ ആദ്യം പറഞ്ഞ ഒന്നേകാല്‍ ഔണ്‍സ് തന്നെയാവും.ഇനി ശ്രദ്ധിച്ചോളാം

    ReplyDelete
  8. ഇപ്പോള്‍ ഓകെയായി മാഷേ. അതെന്താണ് ഒന്നുമല്ലാതെ ഒരു പോസ്റ്റ് എന്ന് സംശയം തോന്നിയതു കൊണ്ടാണ് ആദ്യമേ കയറി അറ്റാക്ക് ചെയ്തത്, അങ്ങ് ക്ഷമിച്ചേരെ. ;)

    ഇപ്പോള്‍ രസകരമായി വരുന്നു... കൂടുതല്‍ എഴുതുക.

    ഒരിയ്ക്കല്‍ കോനന്‍ ഡോയല്‍ പറഞ്ഞിട്ടുണ്ടത്രെ, അലന്‍ പോയുടെ ഡ്യൂപിന്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ് അദ്ദേഹത്തിന് ഹോംസ് എന്ന സൃഷ്ടി നടത്താന്‍ പ്രചോദനം ലഭിച്ചത് എന്ന്. അതു പോലെ അഗതാ കൃസ്റ്റി പൊയ്‌റോട്ടിനേയും മാര്‍പ്പിളിനേയുമെല്ലാം എഴുതിയത് ഹോംസ് കഥകള്‍ വായിച്ച് ഇഷ്ടപ്പെട്ട ശേഷമാണ്...

    തുടരൂ... ആശംസകള്‍

    ReplyDelete
  9. അല്ല, തുടരുന്നില്ലേ?

    ReplyDelete
  10. സമീര്‍ ഷെര്‍ലക് ഹോമെസിനെ കുറിച്ച് താങ്കള്‍ പറഞ്ഞത്‌ എന്റെ അനുഭവം മോഷ്ടിച്ചതാണോ എന്നൊരു സംശയം സമ്പൂര്‍ണ കൃതികള്‍ ഞാന്‍ മദീനയില്‍ കൊണ്ടുവന്നു എന്റെ മക്കളെയും ആ ബുക്സ്‌ വായിക്കാന്‍ പ്രേരിപ്പിക്കുന്നു ഷെര്‍ലക് ഹോമെസ്‌ ബുക്സ്‌ വായിച്ചാല്‍ എന്റെ അഭിപ്രായത്തില്‍ അന്യെഷനത്മകമായ ഒരു ചിന്ത മനസ്സിലുണ്ടാകുമെന്നു തോന്നുന്നു ചുരുക്കി പറഞ്ഞാല്‍ ബുദ്ധി വികാസം
    പിന്നെ എല്ലാ ഭാവുകങ്ങളും കമ്മ്യൂണിസം അത് നമ്മുക്ക് പിന്നെ പറയാം

    ReplyDelete
  11. ഷരീഫ്ക്കാ,
    ഹോംസിനോടുള്ള അതീവ ഇഷ്ടം ഒരു തരം ലഹരി തന്നെയാണ്.താങ്കളേയും അത് ബാധിച്ചിരുന്നുവല്ലേ.ഷെര്‍ലക്ക്‌ ഹോംസിന് പകരം വെയ്ക്കാന്‍ മറ്റൊരു കഥാപാത്രം ഇത് വരെ ജനിച്ചിട്ടില്ല.തീര്‍ച്ചയായും ജീവിതത്തില്‍ ഹോംസ് കൃതികള്‍ ഒരു മുതല്‍ കൂട്ട് തന്നെയാണ്.പിന്നെ,കമ്മ്യൂണിസത്തെ കുറിച്ചുള്ള താങ്കളുടെ വീക്ഷണത്തെ സസന്തോഷം സ്വാഗതം ചെയ്യുന്നു.

    ReplyDelete
  12. ഹേ..സമീര്‍ക്കാ..ഇപ്പൊ കാണാറില്ലല്ലോ..പിന്നെ ഹോംസിന്റെ കഥ ഞാന്‍ വായിച്ചു ..ഇഷ്ടപ്പെട്ടു..ഞാന്‍ ബാസ്കര്‍ വില്‍സിലെ വേട്ട നായ മാത്രമേ വായിച്ചിട്ടുള്ളൂ...പിന്നെ ഒരു കാര്യം ഞാന്‍ ഇന്നലെ ഒരു ബ്ലോഗ്‌ ഉണ്ടാക്കി..അതോന്നു നോക്കി അഭിപ്രായം പറയണേ...എന്തെങ്കിലും തിരുത്താന്‍ ഉണ്ടെങ്കില്‍ പറയണേ...തുടങ്ങുവാ...ബ്ലോഗ്‌..അതാ..ഓക്കേ..

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം