ശനി, ഏപ്രില്‍ 05, 2025
Thursday, October 15, 2009
പണ്ടാരോ പറഞ്ഞ പോലെ...
കഴിഞ്ഞ ദിവസം ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ സംഭാഷണത്തിനിടയില്‍ ജ്യേഷ്ഠന്‍ പറഞ്ഞു "ഇതിപ്പോള്‍ പണ്ടാരോ പറഞ്ഞ പോലെ .."വിഷയം ഗൗരവമുള്ളതായത്കൊണ്ട് അപ്പോള്‍ ഒന്നും പറഞ്ഞില്ല.എന്നാല്‍ പിന്നീട് ഞാന്‍ അതിനെ കുറിച്ച് ഒന്ന് ആലോചിച്ചു.പണ്ട് ആര്,എന്താണ് പറഞ്ഞത്?ചെറുപ്പം മുതലേ കേട്ട് തുടങ്ങിയ ഒരു വാക്കാണ് ഇത്.ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമല്ലോ.അത് കൊണ്ടാണല്ലോ എല്ലാവരും ഇങ്ങിനെ പറയുന്നത്.പറ്റാവുന്ന സ്ഥലത്തെല്ലാം അന്വേഷിച്ചു.ആര്‍ക്കും അറിയില്ല പണ്ടുള്ളവര്‍ എന്താണ് പറഞ്ഞതെന്ന്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയുമെങ്കില്‍ എനിക്കൊന്നു പറഞ്ഞുതരണം.ആരാണാ വിളവന്‍?എന്ത് പണ്ടാരം ആണ് അവന്‍ പറഞ്ഞത്? ആരെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞെങ്കില്‍ അത് ആരാണ് അല്ലെങ്കില്‍ എന്താണ് എന്നൊന്നും ആലോചിക്കാതെ അതങ്ങ് ഏറ്റെടുക്കുന്നതില്‍ നമ്മള്‍ മലയാളികള്‍ എല്ലാവരിലും മുന്നിലാണല്ലോ.ഇതിപ്പോള്‍ 'പണ്ടാരോ പറഞ്ഞപോലെ' ഞാനിതിന്റെ ചരിത്ര പശ്ചാത്തലം ഒന്നും അന്വേഷിച്ചു പോകുന്നൊന്നുമില്ല.രസമുള്ള വിഷയമായത് കൊണ്ട് ഒന്ന് പങ്കുവെച്ചുവന്നു മാത്രം.അല്ലാതെ പണ്ടാരോ പറഞ്ഞപോലെ......
Subscribe to:
Post Comments (Atom)
അല്ല പണ്ടാരോ പറഞ്ഞപോലെ...... ഞാനും ദോഹയിലാ ഒന്ന് വിളിക്കാമോ എന്നെ 5198704.ഞങ്ങള്‍ ഇവിടെ ഒന്ന് കൂടിയിരുന്നു (ബ്ലോഗ് മീറ്റ്) വായിച്ചു കാണുമല്ലോ?ഇല്ലെങ്കില്‍ വായിക്കാം http://thannal.blogspot.com/2009/10/2009.html (പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് 2009 അഥവാ 'ഈറ്റില്ലാമീറ്റ്')
ReplyDeleteപണ്ടാരോ പറഞ്ഞപോലെ.....
ReplyDeleteഎന്താ പറയേണ്ടേ
നന്നായി
സഗീര്‍..ആരോടും പറയേണ്ട,..ആരോ എന്നു പറയുന്നത് ഈ ഞാന്‍ തന്നേയാ...പക്ഷെ പണ്ടു പറഞതു കൊണ്ട് എന്താണ് പറഞതെന്ന് ഓര്‍മ്മയില്ല... :-)
ReplyDeletemmm it an excellent thinking,
ReplyDeleteOhh , ennalum policukarante oru Bhuddy ! :)
Musthak - Doha - Qatar
:)
ReplyDelete