Saturday, May 15, 2010

കാലഹരണപ്പെട്ട കമ്മ്യൂണിസം

പഠിക്കുന്ന കാലത്ത് എനിക്ക് നീണ്ട താടിയില്ല,നീളന്‍ ജുബ്ബയില്ല പിന്നെ തോളിലൊരു തുണി സഞ്ചിയുമില്ല.അത് കൊണ്ട് തന്നെ ഞാന്‍ കമ്മ്യൂണിസത്തെ കുറിച്ച് അന്ന് സംസാരിക്കുമ്പോള്‍ ചിലയാളുകള്‍ എന്നെ പുച്ഛത്തോടെ നോക്കി. കമ്മ്യൂണിസത്തെ കുറിച്ചെല്ലാം പറയുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ഒരു താടിയോ ജുബ്ബയോ അല്ലെങ്കില്‍ കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകളെങ്കിലും പറയുകയോ വേണം എന്നായിരുന്നു അവരുടെ ഭാഷ്യം.ഈ കാര്യങ്ങളെല്ലാം ബുദ്ധിയുടെ ലക്ഷണങ്ങളാണെന്നും കമ്മ്യൂണിസം മരിക്കാത്ത മഹത്തായ ഒരു സിദ്ധാന്തമാണെന്നും തെറ്റിദ്ധരിച്ച യുവത്വം ശീതീകരിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ അങ്ങിനെ പ്രചരിപ്പിക്കാറുണ്ട്.എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക്‌ മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത കുറെ വ്യര്‍ത്ഥ ആശയങ്ങള്‍ അവര്‍ പറയുന്നത് കൊണ്ടാവാം എനിക്കങ്ങിനെ തോന്നുന്നത്.അല്ലെങ്കില്‍ ഇവിടുത്തെ വരണ്ട ഒരു പ്രവാസ ജീവിതത്തില്‍ ആര്‍ജിച്ചെടുക്കാന്‍ കഴിയാഞ്ഞ എന്റെ അറിവിന്റെ പരിധിയാവാം.
ഞാനൊരു നാട്ടുമ്പുറത്ത്കാരനാണ് ഭായി.ചേറ്റുവയിലെ ഒരു സാദാ സര്‍ക്കാര്‍ സ്കൂളിലാണ് പഠനം ആരംഭിച്ചത് തന്നെ.അതുകൊണ്ട് തന്നെ നാലാം ലോകവും ഉത്തരാധുനിക ഇടതു പക്ഷ ചിന്തയും എനിയ്ക്ക് അന്യം. പക്ഷെ സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന പ്രമാണം ദൈവം തമ്പുരാന്‍ ലോകര്‍ക്കായി നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നെ ഞാനെന്തിന് പേടിക്കണം.അത് കമ്മ്യൂണിസമല്ല ഏത് കൊമ്പത്തെ സുല്‍ത്താന്റെ മോന്റെ തിയറിയായാലും എനിക്കെന്ത്.രാജാവ് നഗ്നനാണ് എന്ന് കുട്ടിക്ക് വിളിച്ചു പറയാമെങ്കില്‍ എന്റെ ചിന്തകള്‍ക്ക് ഞാനെന്തിന് കൂച്ചു വിലങ്ങ് ഇടണം.
സുന്ദരമായ ഒരു ഭൗതിക പ്രത്യയശാസ്ത്രമായി കമ്മ്യൂണിസ്റ്റ് വിരോധികള്‍ പോലും കമ്മ്യൂണിസത്തെ കാണുന്നുണ്ടെങ്കില്‍ പോലും എനിക്കെന്തോ അങ്ങിനെ തോന്നിയിട്ടില്ല.അടിസ്ഥാനപരമായി ആശയങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അത് എത്ര വലുതായാലും നടപ്പിലാക്കുമ്പോള്‍ അബദ്ധം സംഭവിക്കുകയെന്നത് കേവല ബുദ്ധിയാണ്.അല്ലാതെ പ്രയോഗവല്‍ക്കരണത്തില്‍ വന്ന പാളിച്ചയായി അതിനെ കണക്കാക്കാന്‍ പറ്റില്ല.അതൊരു മുട്ടു ന്യായം പറയലാണ്.സത്യത്തില്‍ നിങ്ങള്‍ക്കും അറിയാം ഈ ഒരു ഇസത്തിന് വൈകല്യമുണ്ട് എന്ന്.മനസ്സിലാക്കിയിട്ടും അംഗീകരിക്കാത്തത് ധാര്‍ഷ്ട്യമല്ലേ?അതോ ബുജികളെല്ലാം മറുപക്ഷത്തായത് കൊണ്ട് എതിര്‍ക്കാനുള്ള തന്റേടക്കുറവോ?.

ചെങ്കൊടി തോളിലേന്തി ഇന്‍ക്വിലാബ് സിന്ദാബാദ്‌ വിളിച്ച് അരിവാളിന് വോട്ട് ചെയ്യുന്ന ഒരു നാടന്‍ സഖാവിന്‍റെ പാര്‍ട്ടിയെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്.മറിച്ച് അവരുടെയെല്ലാം ജീവനാഡിയായ ആശയത്തെയാണ്.ഫോയര്‍ ബാക്കിന്റെയും ഹെഗലിന്റെയും രചനകളിലെ സ്വാധീനം ഉള്‍ക്കൊണ്ട്‌ അങ്ങ് ദൂരെ ഒരു `മൂലധനം’ പിറന്നെങ്കില്‍ ഇങ്ങ് മലയാള മണ്ണില്‍ അതിന് ജാതകം കുറിക്കേണ്ട ആവശ്യമെന്ത്? തകര്‍ന്നടിഞ്ഞ സ്വന്തം ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു വരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ കമ്മ്യൂണിസവും ഒരു നാള്‍ വരുമെന്ന് വൃഥാ സ്വപ്നം കാണുന്ന എന്റെ പ്രിയ സഖാക്കള്‍ അറിയുന്നില്ലല്ലോ അത് കാലത്തിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് പോലും ഡിലീറ്റ്‌ ചെയ്യപ്പെട്ടുവന്നത്. സ്റ്റാലിനിന്റെ ചില അടവ് നയങ്ങളും ഗോര്‍ബച്ചേവ്‌-യെല്‍സിന്‍മാരുടെ മുതലാളിത്ത പ്രേമവും കൊണ്ട് ഒരു ചെറിയ തകര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ എന്നും ശാശ്വതമായ ഒരു പരാജയം ഉണ്ടായിട്ടില്ല എന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഇവരോട് നമുക്ക് സയനോര പറയാം.

എന്തൊക്കെ തരം വാദങ്ങളും വിഭാഗീയ ചിന്തകളും ഇവരില്‍ ഉണ്ടെന്നറിയാമോ?.വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് പറഞ്ഞാണ് ഒരു കൂട്ടര്‍ തുടങ്ങിയത്.കുറെ കഴിഞ്ഞപ്പോള്‍ വസന്തത്തിന്റെ ഇടിമുഴക്കമായി.പിന്നീട് ഗ്രാമങ്ങള്‍ നഗരങ്ങളെ വളയണമെന്ന പീക്കിങ്ങില്‍ നിന്നുള്ള പ്രഖ്യാപനം.മണ്ണാങ്കട്ട! എത്ര ചെറുപ്പക്കാരുടെ ഭാവി ഇവര്‍ വെള്ളത്തിലാക്കി.ആവശ്യത്തിലധികം വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ലക്ഷ്യത്തിലുമെത്താതെ ജീവിതം തുലച്ച യുവതീ യുവാക്കളുടെ കണക്കെടുത്തിട്ടുണ്ടോ ഇവര്‍? ഒരു ഉറുപ്പികയ്ക്ക് ഉപകാരമില്ലാത്ത അനേകം രക്ത സാക്ഷികളെ സൃഷ്ടിച്ചത് മാത്രം മിച്ചം.മറക്കാം നമുക്ക് ആ മാറാല പിടിച്ച സിദ്ധാന്തങ്ങളെ.

വെറുതെ പറയുന്നതല്ല ഇഷ്ടാ.നിങ്ങളൊന്നു നോക്കിക്കേ.ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതിക വാദവും ഇവയ്ക്ക് തൊട്ടു കൂട്ടാനുള്ള അച്ചാറായ മാര്‍ക്സിയന്‍ സാമ്പത്തിക വിശകലനവുമാണ് ഈ കുന്ത്രാണ്ടത്തിന്റെ ആണിക്കല്ല്. പരസ്പ്പര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്നും തുടങ്ങി സമത്വ സുന്ദര കമ്മ്യൂണിസത്തില്‍ പണ്ടാരമടങ്ങി പോകാന്‍ വിധിക്കപ്പെട്ടതാണത്രേ നമ്മുടെ ചരിത്രം.ഈ ചങ്ങലയിലെ ഓരോ ഘട്ടങ്ങളും കഴിഞ്ഞു സ്വര്‍ഗ്ഗ സുന്ദര ഭൂമിയിലെത്തി ലാല്‍ സലാം വിളിക്കാന്‍ വേണ്ടി മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നമ്മുടെ സഖാക്കള്‍.ഇതിനിടയ്ക്ക് സോഷ്യലിസത്തില്‍ വെച്ച് നമ്മുടെ ചരിത്ര ഗതിയുടെ ടയര്‍ പഞ്ചര്‍ ആയി അതിന്റെ പിന്നാമ്പുറമായ മുതലാളിത്തലേക്ക് തള്ളി കയറ്റിയപ്പോഴെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ നിങ്ങളുടെ ചരിത്ര വീക്ഷണം തെറ്റായിരുന്നു എന്ന കാര്യം.

ഉന്നത ചിന്താഗതിയുള്ള ആളുകളാണ് തങ്ങളെന്ന് അവര്‍ക്കൊരു തോന്നലുണ്ട്. മതത്തിന്റെ വിധി വിലക്കുകള്‍ ബാധിക്കാത്ത, ഇരുമ്പുലക്കയുമായി തന്റെ സൃഷ്ടികളെ തല്ലാന്‍ കാത്തിരിക്കുന്ന ദൈവത്തിനെ ഭയക്കാത്ത മനുഷ്യര്‍ മാത്രമാണ് തങ്ങളെന്ന് ഇവര്‍ വീമ്പ് പറയാറുണ്ട്‌.ദൈവത്തെ നിഷേധിച്ചാല്‍ പിന്നെ ചിന്തിക്കുന്നവരായി എന്നാണു ഇവരുടെ വിചാരം.തങ്ങള്‍ക്ക് മനസ്സിലാകാത്ത ചില സത്യങ്ങളെ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പ്രകൃതിയുടെ പ്രതിഭാസമായി ഇവര്‍ പറയും.ദൈവത്തിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അഹങ്കാരം.മതം അവരെ സംബന്ധിച്ച് ഒരു കറുപ്പ് തന്നെ.

ഞങ്ങളുടെ ചേറ്റുവയില്‍ വെച്ച് ഒരു തെരുവ് ഭ്രാന്തനെ പിടിച്ചു നിര്‍ത്തി ലോക ബാങ്കിന് ഇന്ത്യ നല്‍കാനുള്ള കടങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു ബുജിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു തൊഴിലും എടുക്കാത്ത ഈ താടി കൂട്ടങ്ങള്‍ തൊഴിലാളിയെ കുറിച്ച് വാ തോരാതെ സംസാരിക്കും.പാടത്ത് പണിയെടുക്കുന്നവര്‍ മാത്രമാണ് തൊഴിലാളികള്‍ എന്നാണ് ഈ സാധുക്കളുടെ ചിന്ത.അത് കൊണ്ട് തന്നെ അരിവാള്‍ പിടിച്ചു ജോലിചെയ്യുന്നവര്‍ എല്ലാം നമ്മുടെ സ്വന്തക്കാര്‍.എല്ലാ ജന്മിമാരും നമ്മുടെ ശത്രുക്കളും.വങ്കത്തരത്തിന് ചിറക് വെച്ചാല്‍ പിന്നെ പറയണോ പൂരം.

ഇവരുടെ നേതാവ് പറഞ്ഞിട്ടുണ്ടത്രേ ഒരു തൊഴിലാളിക്ക് അയാളുടെ അദ്ധ്വാന സമയം നോക്കി കൂലി കൊടുക്കണമെന്ന്.കൂടുതല്‍ സമയം പണിയെടുക്കുന്നവനാണ് കൂടുതല്‍ കൂലി എന്ന് ഇവര്‍ കവല പ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കാന്‍ കുറെ സമരക്കാരും.ഇത് തന്നെ ഒരു വിഡ്ഢിത്തരമാണ്.അദ്ധ്വാനത്തിന്റെ സമയമല്ലല്ലോ പ്രധാനം. എന്ത്, എത്ര, എങ്ങിനെ എന്നെല്ലാം കൂടി നോക്കണ്ടേ.ഉദാഹരണത്തിന്, എന്റെ ഉപ്പ ഒരു ഒന്നാംതരം ടൈലര്‍ ആയിരുന്നു.തയ്യലില്‍ വൈദഗ്ദ്യം നേടിയ അദ്ദേഹത്തിന്റെ മകനായ എനിക്കാകട്ടെ അതിനെ കുറിച്ചൊന്നും അറിയില്ലതാനും.ഒരു കുപ്പായം തുന്നാന്‍ എന്റെ ഉപ്പാക്ക് അര മണിക്കൂര്‍ മതി. അങ്ങിനെ വരുമ്പോള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് നാല് പ്രാവശ്യം ഉപ്പ തയ്ച്ചിട്ടുണ്ടാവും.അത് അദ്ദേഹത്തിന്റെ കഴിവാണ്.തുന്നലിന്റെ അടിസ്ഥാന പരമായ അറിവ് പോലും ഇല്ലാത്ത എനിക്ക് ഒരു കുപ്പായം തുന്നാന്‍ മൂന്ന് മണിക്കൂര്‍ വേണമെന്ന് വിചാരിക്കുക.നമ്മുടെ നേതാവിന്റെ സിദ്ധാന്ത പ്രകാരം രണ്ടു മണിക്കൂര്‍ പണിയെടുത്ത് നാല് കുപ്പായം അടിച്ച പണിയില്‍ നിപുണനായ എന്റെ ഉപ്പയെക്കാളും മൂന്ന് മണിക്കൂര്‍ പണിയെടുത്ത ഒരു കുപ്പായമടിച്ച എനിക്കാണ് കൂടുതല്‍ കൂലി നല്‍കേണ്ടത്.കാരണം ഞാനാണ് കൂടുതല്‍ സമയം ഉപ്പയെക്കാളും പണിയെടുത്തത്.ഇതെന്ത് കോലം!വിധി കര്‍ത്താക്കള്‍ നിങ്ങള്‍ ആണ്.

മുസ്‌ലിങ്ങളുടെ ഉന്നമനത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മുന്‍ കൈ എടുക്കാറുണ്ട് എന്നുള്ള ഒരു ഉഗ്രന്‍ സഖാവിന്റെ പ്രസംഗം കഴിഞ്ഞ ദിവസം ചാനലില്‍ കണ്ടപ്പോള്‍ ശരിക്കും ചിരി വന്നു.വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രം വായിച്ചാല്‍ ഇതിന്റെ നേരെ വിപരീതമായാണ് കാണുവാന്‍ സാധിക്കുക.മുമ്പ് ഇസ്രായേല്‍ എന്ന രാജ്യം രൂപം കൊണ്ടപ്പോള്‍ മിനിറ്റുകള്‍ക്കകം അമേരിക്ക ആ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.ലോക മുസ്‌ലിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കേ തൊട്ടടുത്ത നിമിഷം തന്നെ മോസ്ക്കോവില്‍ നിന്നും ഇസ്രയേലിനെ അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായി.ചിന്തിക്കാന്‍ വേണ്ടി ആ കമ്മ്യൂണിസ്റ്റ് രാജ്യം ഒട്ടും കാത്തിരുന്നില്ല. കുടിയേറ്റ പദ്ധതി നടക്കുമ്പോള്‍ ലക്ഷക്കണക്കിന്‍ ജൂതന്മാരെയാണ് റഷ്യ അവിടേക്ക് കുടിയേറ്റിയത്.പിന്നെ ജര്‍മ്മനി,പോളണ്ട് പോലെയുള്ള രാജ്യങ്ങളും.റഷ്യയോ ചൈനയോ എന്നെങ്കിലും ഒരു വട്ടമെങ്കിലും മുസ്‌ലീങ്ങള്‍ക്ക് വേണ്ടി ഒരു വീറ്റോ പ്രഖ്യാപനം നടത്തിയതായി നിങ്ങള്‍ക്ക്‌ അറിയുമോ.ഇല്ല തന്നെ.അഫ്ഗാന്‍ - ഇറാഖ്‌ പ്രശ്നങ്ങളില്‍ ഈ രാജ്യങ്ങളുടെ നിലപാടുകളും നമ്മള്‍ കണ്ടതാണ്.മുസ്‌ലിങ്ങളുടെ കൂട്ടക്കൊലകള്‍ക്ക് സാക്ഷികളാണ് ഈ കമ്മ്യൂണിസ്റ്റ് നാടുകള്‍.എന്തിന് നമ്മുടെ നാടുകളില്‍ പോലും ഈ ഇസ്‌ലാമിക വിരുദ്ധ ചിന്ത ഇവരില്‍ കാണുന്നുണ്ട്.ജീവനില്ലാത്ത മതം ഉണ്ടാക്കുവാനാണ് അവര്‍ ജീവനെ മതമില്ലാത്തവനാക്കിയത്.തൊഴിലാളികളുടെ അവകാശ സമരത്തെ ആര് നയിച്ചാലും ഇവര്‍ താല്പ്പര്യപ്പെടില്ല.കാരണം അത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീറെഴുതിയെന്നാണ് അവരുടെ വിചാരം.

ഭൗതികവും ചരിത്രപരവും ആയ മാര്‍ക്സിന്റെയും എംഗല്‍സിന്റേയും കാഴ്ചപ്പാടുകള്‍ അബദ്ധം നിറഞ്ഞതാണ് എന്നാണ് എന്റെ വിശ്വാസം.മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന് മുഴുവനായല്ലെങ്കിലും ഒരു പാട് പാളിച്ചകളും സംഭവിച്ചിട്ടുണ്ട്.അത് മനുഷ്യ സൃഷ്ടികളായ ഏതൊരു ഇസത്തിനും പറ്റുന്നതാണ്.അതില്‍ അത്ര വലിയ പ്രശ്നവും ഇല്ല.അത് കൊണ്ട് തന്നെ സിദ്ധാന്തത്തിലുള്ള വൈകല്യം മൂലം അത് പ്രാവര്‍ത്തികമാക്കുമ്പോള്‍ പരാജയപ്പെടുന്നത് സ്വാഭാവികം മാത്രം.മനുഷ്യരുടെ സര്‍വ്വ കാര്യങ്ങളും അറിയുന്ന ദൈവം തമ്പുരാന്റെ നിയമങ്ങള്‍ക്ക് മുമ്പില്‍ നമ്മള്‍ തല കുനിക്കുന്നത് അത് കൊണ്ടാണ്.കാലങ്ങള്‍ക്ക് അതീതമായി അത് ഇന്നും നില നില്‍ക്കുന്നത് അത് കൊണ്ട് തന്നെ .ദൈവ നിഷേധത്തിന്റെ അടിത്തറയില്‍ നിന്നും പണിതുയര്‍ത്തിയ കമ്മ്യൂണിസം പരാജയപ്പെട്ടതിന്റേയും കാരണം മറ്റൊന്നല്ല.

33 comments:

  1. good thought
    make language more better
    congrats

    ReplyDelete
  2. ഫോയര്‍ ബാക്കിന്റെയും ഹെഗലിന്റെയും രചനകളിലെ സ്വാധീനം ഉള്‍ക്കൊണ്ട്‌ അങ്ങ് ദൂരെ ഒരു `മൂലധനം’ പിറന്നെങ്കില്‍ ഇങ്ങ് മലയാള മണ്ണില്‍ അതിന് ജാതകം കുറിക്കേണ്ട ആവശ്യമെന്ത്?

    അങ്ങ് മദീനയിലും മക്കയിലും രൂപം കൊണ്ട ഇസ്ലാം കേരളത്തിലെ മുസ്ലീം ചെറുപ്പാക്കാരെ എങ്ങൊട്ട് കൊണ്ടുപോയി എന്ന് ചിന്തിച്ചിട്ട് ഉണ്ടൊ? ഒരു കാലഘട്ടത്തിൽ ആചാരത്തിന്റെയും ആനാചരത്തിന്റെയും പേര് പറഞ്ഞ് യുവ സമൂഹതെയാക്കെ വിദ്യാഭ്യാസപരമായും മറ്റും പിറകോട്ടടിച്ചു. ഈ കാലഘട്ടത്തിലാണെങ്കിൽ ഇസ്ലാമിക തീവ്രവാദത്തിന്റെ പേരിൽ കുരുതി കൊടുക്കുന്നു.

    ReplyDelete
  3. ഇസ്‌ലാം കേരളത്തിലെ ചെറുപ്പക്കാരെ എങ്ങോട്ട് കൊണ്ട് പോയി എന്നാണു സുഹൃത്തേ താങ്കള്‍ പറയുന്നത്?കമ്മ്യൂണിസത്തെ കുറിച്ച് പറയുമ്പോള്‍ താങ്കള്‍ക്ക്‌ പൊള്ളിയതില്‍ അത്ഭുതമില്ല.പക്ഷെ അതിനു സത്യത്തെ എന്തിന് മറച്ചു പിടിക്കുന്നു.ആളുകളെ പിറകോട്ടടിക്കുന്ന സിദ്ധാന്തം ആണ് ഇസ്‌ലാമെങ്കില്‍,അത് കൊണ്ട് വന്ന മുഹമ്മദ്‌(സ)ന്‍റെ ജീവിതചര്യ താങ്കള്‍ എന്തിന് മോഹിക്കുന്നു?.താങ്കളുടെ പ്രൊഫൈല്‍ ഒന്ന് മാറ്റിയെഴുതുന്നത് നന്നായിരിക്കും.

    ReplyDelete
  4. ഇത്രയധികം പരസ്പരവിരുദ്ധവും അപഹാസ്യവുമായ ഒരു ലേഖനം(അങ്ങനെ വിളിക്കാമോ) അടുത്ത കാലത്തു വായിച്ചിട്ടില്ല...

    ReplyDelete
  5. സിബി,
    എന്റേത് മനോഹരമായ ഒരു ലേഖനം(അങ്ങിനെയും വിളിക്കാം)എന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല.അകാരണമായി അടച്ചാക്ഷേപിക്കുന്ന ഭീരുത്വത്തിനെക്കാളും എന്ത് കൊണ്ടും നല്ലതല്ലേ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ഥൈര്യം.താങ്കള്‍ക്കും അതാകാമായിരുന്നു.

    റോണി,
    നന്ദി.

    ReplyDelete
  6. കമ്യൂണിസമ് ഒരിക്കലും കാലഹരണപ്പെടില്ല സഖാവേ..

    ReplyDelete
  7. സഖാവ് ചരിത്രം പഠിച്ചിട്ടില്ലേ?

    ReplyDelete
  8. എം എസ് മോഹനന്‍May 16, 2010 at 12:13 AM

    പ്രിയ സുഹ്രുത്തെ, താങ്കള്‍ കമ്യൂനിസത്തെ വിമര്‍ശിക്കുന്നതു പോലെ തന്നെ ഞങ്ങള്‍ക്ക് ഇസ്ലാമിസത്തേയും വിമര്‍ശിക്കാന്‍ പാടില്ലെ? അന്നേരം പൊള്ളി തീ പിടിച്ചു എന്നൊക്കെ പറയുന്നതു മോശം അല്ലെ?

    ReplyDelete
  9. പുരോഗമന ചിന്തകളുടെ ചൂലുകൊണ്ട് പൊതുസമൂഹത്തിന്റെ മുറ്റത്തു നിന്ന് മനുഷ്യനായി പിറന്നവര്‍ തൂത്തെറിഞ്ഞ ജാതിദ്വേഷവും മതവെറിയും പലരുടെയും മനസില്‍ നിന്ന് വിട്ടു പോയിട്ടില്ല. സര്‍വാധികാരികളായി വാഴ്ചയും വേഴ്ചയും നടത്തിയ സ്വപൂര്‍വികരുടെ ഭാഗ്യജന്മത്തെ ഗൃഹാതുരത്വത്തോടെ ഓര്‍ത്തു വിങ്ങുന്ന "നിര്‍ഭാഗ്യരായ" അനന്തരാവകാശികളുടെ കൂടെത്തില്ലാണ് താങ്കളും എന്നറിയാം. എന്നാലും പറയുകയാണ് ഇനിയെങ്കിലും മനുഷ്യനായി ജീവിക്കടോ? മതം എന്ന് പറയുന്നത് വ്യക്ത്യകേന്ദ്രിക്രതമാണ്. അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽ‌പ്പിക്കാനുള്ളതല്ല.

    ReplyDelete
  10. കമ്യുണിസം അല്ല നഷ്ട്ടപെട്ടത് കമ്യുണിസ്റ്റ്കളെ ആണ്

    ReplyDelete
  11. എം.എസ്.മോഹന്‍,
    ഇസ്‌ലാം വിമര്‍ശന വിധേയമല്ലെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല.ഞാന്‍ കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നത് പോലെയാവണമെന്നില്ല അതിനേക്കാളും രൂക്ഷമായി തന്നെ താങ്കള്‍ക്ക് ഇസ്‌ലാമിനെ വിമര്‍ശിക്കാം.


    യൂസഫ്‌ കോട്ടപ്പുറം,
    ജാതിദ്വേഷവും മതവെറിയും പലരുടേയും മനസില്‍ നിന്ന് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്ന താങ്കളുടെ വാദം ശരി തന്നെ.ലോകത്തിന് മാതൃകയായി ജീവിച്ച എന്‍റെ സ്വ പൂര്‍വികരുടെ ഭാഗ്യ ജന്‍മത്തെ അഭിമാനത്തോടെ ഓര്‍ത്ത് സന്തോഷം കൊള്ളുന്ന "ഭാഗ്യവാന്‍മാരായ" അനന്തരാവകാശികളുടെ കൂട്ടത്തിലാണ് സുഹൃത്തേ ഞാന്‍.അവരെപ്പോലെ തന്നെ ഞാനും ഒരു മനുഷ്യനായി ജീവിക്കുന്നു.മതം എന്ന് പറയുന്നത് വ്യക്തി കേന്ദ്രീകൃതം എന്ന് പരിമിതപ്പെടുതേണ്ട ആവശ്യമുണ്ടോ?വ്യക്തികളടങ്ങുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.ഓരോ വ്യക്തിയുടേയും മനസ്സിന്‍റെ മാറ്റം ഒരു നവ സമൂഹത്തെ തന്നെ വാര്‍ത്തെടുക്കും.മതം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല എന്നത് ഇസ്‌ലാമിന്‍റെ സന്ദേശമാണ്.


    ഒഴാക്കന്‍,
    അല്ല.കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും നമ്മുടെ കൂട്ടത്തിലുണ്ട്.പക്ഷേ യഥാര്‍ത്ഥ കമ്മ്യൂണിസമാണ് നഷ്ട്ടപ്പെട്ടത്‌.

    ReplyDelete
  12. ഒഴാക്കന് നന്ദി

    ReplyDelete
  13. "മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന് മുഴുവനായല്ലെങ്കിലും ഒരു പാട് പാളിച്ചകളും സംഭവിച്ചിട്ടുണ്ട്.അത് മനുഷ്യ സൃഷ്ടികളായ ഏതൊരു ഇസത്തിനും പറ്റുന്നതാണ്."
    ഇതാണ് ഈ പോസ്റ്റിലെ മര്‍മ്മം എന്നെനിക്ക് തോന്നുന്നു.
    നല്ല ഭാഷ, നല്ല വിഷയം ..

    ReplyDelete
  14. അഭിപ്രായത്തിന് നന്ദി ഇസ്മായില്‍,
    മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രം ഒരു ശാഖ മാത്രമാണ്.മറിച്ച് അത് കൂടി ഉള്‍ക്കൊള്ളുന്ന മാര്‍ക്സിസത്തെയും കമ്മ്യൂണിസത്തെയുമാണ്‌ ഞാന്‍ വിമര്‍ശിച്ചത്.

    ReplyDelete
  15. ഇടതിനു ബദല്‍ എന്ത്?

    ReplyDelete
  16. കാലഹരണപ്പെട്ടു പോയ ഇസമാണു കമ്യൂണിസം അതിന്റെ വേരുകൾ പാകിയ നാട്ടിൽ പോലും യഥാർത്ത രൂപം കാണാൻ സാധിക്കില്ല വൈരുധ്യാധിഷ്ഠിത ഭൌതിക വാദമാണു കമ്യൂണിസത്തിന്റെ ആധാര ശില.മതം സാഹചര്യങ്ങളുടെ സൃഷ്ട്ടിയാണെന്നും അതിനെ സൃഷ്ട്ടിച്ച സാഹചര്യങ്ങൾ ഇല്ലാതാക്കിയാൽ മതം സ്വയം ഇല്ലതാവുമെന്ന കമ്യൂണിസത്തിന്റെ സിദ്ധാന്തം വെറും അസ്ഥാനതാണു.അല്പ ക്ഞാനികളെ കമ്മ്യൂണിസത്തിന്റെ വരട്ടു തത്വക്ഞാനത്തിലധിഷ്ട്ടിതമാക്കി മുന്നോട്ടു കൊണ്ടു പോയ കാലം എന്നെ കഴിഞ്ഞു ഇപ്പോൽ വായനയുടെയും ചിന്തയുടെയും മനനത്തിന്റേയും കാലമാണു .യഥാർത്ത ചിന്തയും വിശ്വാസവും തിരിച്ചറിയുന്നതായിട്ടാണു വർത്തമാനകാലം നമ്മെ പഠിപ്പിക്കുന്നത് . വിശ്വാസം ഉണ്ടെങ്കിൽ അതിൽ മാനവികതയുണ്ട് ഐക്യമുണ്ട് . മതം അനുശാസിക്കുന്നതും അതാകുന്നു. ഒരു യഥാർത്ത മത വിശാസിക്ക് നന്മ മാത്രമെ ചിന്തിക്കാൻ കഴിയൂ..നല്ല പോസ്റ്റ് ആശംസകൾ..

    ReplyDelete
  17. ഞാനീ നാട്ടുകാരനല്ലാ.. (പിന്നെങ്ങനെ അഭിപ്രായം പറയും?)

    ഇടയ്ക്കു അങ്ങോട്ടെക്കും വരണെ..)

    ReplyDelete
  18. "നമ്മുടെ നേതാവിന്റെ സിദ്ധാന്ത പ്രകാരം രണ്ടു മണിക്കൂര്‍ പണിയെടുത്ത് നാല് കുപ്പായം അടിച്ച പണിയില്‍ നിപുണനായ എന്റെ ഉപ്പയെക്കാളും മൂന്ന് മണിക്കൂര്‍ പണിയെടുത്ത ഒരു കുപ്പായമടിച്ച എനിക്കാണ് കൂടുതല്‍ കൂലി നല്‍കേണ്ടത്.കാരണം ഞാനാണ് കൂടുതല്‍ സമയം ഉപ്പയെക്കാളും പണിയെടുത്തത്.ഇതെന്ത് കോലം!"

    ഇതാണ് സ്നേഹിതാ, മാര്‍ക്സ്‌ കണ്ട സമത്വ സുന്ദര ലോകം. അദ്ധ്വാനിക്കുന്നവന്റെ വിഹിതം പൂര്‍ണ്ണമായി രാഷ്ട്രത്തിനു കൊടുക്കാനുള്ള ആഹ്വാനം തള്ളിക്കളഞ്ഞു ലോകം. പിന്നെയും പിന്നെയും നിരന്തര നിരാസത്തിന്റെ കാരണത്താല്‍ കമ്മ്യുണിസം വേരോടെ പിഴുതെരിയപ്പെടുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു.
    ഇപ്പോള്‍ ചൈന പോലും മാറിപ്പോയി. ബംഗാള്‍ മാറുന്നു. മാറാത്തത് കേരളത്തിലെ മണ്ട ചീഞ്ഞ വൃദ്ധ തെങ്ങുകള്‍ മാത്രം!

    @ മോഹനന്‍,

    "താങ്കള്‍ കമ്യൂനിസത്തെ വിമര്‍ശിക്കുന്നതു പോലെ തന്നെ ഞങ്ങള്‍ക്ക് ഇസ്ലാമിസത്തേയും വിമര്‍ശിക്കാന്‍ പാടില്ലെ? അന്നേരം പൊള്ളി തീ പിടിച്ചു എന്നൊക്കെ പറയുന്നതു മോശം അല്ലെ?"

    ഇസ്ലാം എന്നത് ഇസമല്ല. അതു മനുഷ്യ സൃശ്ട്ടിയാനെന്നു മുസ്ലിംകള്‍ വിശ്വസിക്കുന്നില്ല. അതൊരു രാഷ്ട്രീയ ചിന്താ പാര്ട്ടിയുമല്ല. കമ്മ്യുണിസം എന്നത് ചില പിന്തിരിപ്പന്‍ മൂരാച്ചി സൃഷ്ട്ടിയാണ്. അതുകൊണ്ടാണ് മറ്റെന്തിനെക്കാളും അത് വിമര്‍ശിക്കപ്പെടുന്നത്.

    (താങ്കളുടെ ഈ സംശയത്തിനു ഉത്തരം ഇല്ലാത്തത് ബ്ലോഗറുടെ പോരായ്മയായി കരുതാം)

    ReplyDelete
  19. ആയിരത്തൊന്നാം രാവ്,
    ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു താരതമ്യം ഞാന്‍ ചെയ്തിട്ടില്ല.

    ഉമ്മു അമ്മാര്‍,
    അഭിപ്രായത്തിന് വളരെ നന്ദി.

    കണ്ണൂരാന്‍,
    അഭിപ്രായത്തിന് നാടില്ല.


    റെഫി,
    എന്‍റെ പോരായ്മ നികത്തീയതിന് പ്രത്യേകം നന്ദി.

    ReplyDelete
  20. marxisam athintte beekara cheyvika roopam prabikkum adikaram kittiyaal...sahithiya nayakan mare polum vamsha hathiya nadathi...ulpathdana novalukal euthunna vare mathram bakkiyaakkum avar....marxisathintte pinnale nadakunna samskaaarika nayakare kaanumbol aravu kaarantte pinnil anusaranyode nadakkunna kunchjaadukaleyaan

    ReplyDelete
  21. എവിടെ കമ്മ്യൂണിസം…? എന്റെ ചെറുപ്പകാലത്ത് എന്നു പറഞ്ഞാൽ ഏതാണ്ട് 25,30 വർഷം മുമ്പ് ഞാൻ കമ്മ്യ്യൂണിസ്റ്റ് കാരന്മാരുടെ ഒരു പാട് പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. അതിൽ പ്രധാനമായും മുഴങ്ങി കേട്ടിരുന്നത് ബൂർഷ്വാ,എന്ന പദമായിരുന്നു.നിരന്തരമായി ഇതു കേൾക്കാൻ തുടങ്ങിയപ്പോഴാണു ഞാൻ അതിന്റെ അർഥം അന്വാഷിച്ചത് തന്നെ.പിന്നീടങ്ങോട്ട് അതിന്റെ ബാക്കികൂടി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി,അതിങ്ങിനെയായിരുന്നു.ടാറ്റ,ഗോയൺഗ,മഹേന്ദ്ര,പിന്നെ ഏതൊക്കെയോ…ബസ്സിന്റെയും കാറിന്റെയുമൊക്കെ പേരുകൾ മുഴങ്ങാറുണ്ട്.വാഹനങ്ങളൊന്നുമില്ലാത്തതുകൊണ്ടാവണം അംബാനിമാരുടെ പേരൊന്നും കേട്ടതായി ഓർമ്മയില്ല.ഞാൻ പറഞ്ഞു വന്നത് അന്നത്തെ കമ്മ്യ്യൂണിസ്റ്റ് കാരുടെ പ്രധാന വിഷയം കുത്തക മുതലാളിമാരും,തൊഴിലാളികളും,ജന്മി കുടിയാന്മാരും,ഒക്കെ യായിരുന്നു.പിന്നീട് പല മാറ്റങ്ങളും സംഭവിച്ചപ്പോൽ അതു ഹിന്ദു,മുസ്ലിം ക്രിസ്ത്യൻ വിഷയങ്ങളായി മാറി.വെളിയംകോട് ഉമർ ഖാളിയുടെ പേരിൽ കമാനം ഉയർത്തുന്നത് വരെയെത്തി ഈ കമ്മ്യ്യൂണിസം.മാപിളമാർക്ക് വേണ്ടി മലപ്പുറത്തിന്റെ നേറുകയിൽ ഒരു സംസ്ഥാന സമ്മേളനവും(ലീഗ് പൊലും മലപ്പുറത്തു സംസ്ഥാന സമ്മേളനം നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്)നടത്തി കമ്മ്യ്യൂണിസത്തെ വഴി മുസ്ലിംകളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തു.അതിന്റെ ഫലമായി കുറെ താടിയും തലപ്പാവുമുള്ള ആളുകൾ കമ്മ്യ്യൂണിസത്തോട് ഒട്ടി നിൽക്കുകയും ചെയ്തു.വഖഫ് ബോർഡിൽ കമ്മ്യ്യൂണിസ്റ്റ് കാരനു തല ചായ്ക്കാനിടം കൊടുത്തതോടേ ദൌത്യം പൂർണ്ണമായി.എന്നാൽ മൊല്ലാക്കമാർക്ക് കാര്യമായ പ്രയോജനമൊന്നും(പലിശ പെൻഷനൊഴിച്ചു)ലഭിക്കുന്നില്ല എന്നു വന്നതുകൊണ്ടോ..മൊല്ലാക്കമാർ ഇടതന്മാരെ ഉപേക്ഷിക്കാൻ തുടങ്ങി.ഇതോടേ കമ്മ്യ്യൂണിസറ്റന്മാർ ഭൂരിപക്ഷത്തെ അണി നിരത്താൻ ഇനി അടുത്ത സമ്മേളനം എവിടെ നടത്താം എന്ന ഗവഷണത്തിലുമാണ്.ഈപ്പോൾ നിലവിലുള്ളതാണോ കമ്മ്യ്യൂണിസം,അല്ല,മുൻപ് (എ.കെ.ജി,ഇ,എം എസ്സിന്റെ കാലത്ത്)ഉണ്ടായിരുന്നതാണോ കമ്മ്യ്യൂണിസം എന്നു മാത്രമാണ് ഈ യുള്ളവന്റെ സംശയം.

    ReplyDelete
  22. വിസമ്മതത്തിന്‍റെ വരികള്‍ ഉപരിപ്ലവമായോ?
    സ്വാനുഭവങ്ങള്‍ക്ക് എന്തോ, വേവ് തോന്നിയില്ല.

    ReplyDelete
  23. കുമാരന്‍,ehthikaf,K.MOIDEEN,ഒഴാക്കാന്‍,rafeeQ

    അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  24. >>>ചെങ്കൊടി തോളിലേന്തി ഇന്‍ക്വിലാബ് സിന്ദാബാദ്‌ വിളിച്ച് അരിവാളിന് വോട്ട് ചെയ്യുന്ന ഒരു നാടന്‍ സഖാവിന്‍റെ പാര്‍ട്ടിയെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്.മറിച്ച് അവരുടെയെല്ലാം ജീവനാഡിയായ ആശയത്തെയാണ്.<<<<

    അതെങ്ങനെയാണ് ശരിയാവുക ? കമമൂനിസതിന്റെ ഉള്പ്പന്നങ്ങളായി മാറിയവര്‍ക്കല്ലേ ചികില്‍സ വേണ്ടത് ?

    ReplyDelete
  25. If we ask, what is the alternative to Marxism,the only answer anybody (as stated by my friends, salafis) can give is Islam.

    They are all actually Muslims, and salafis~!!!

    ReplyDelete
  26. കമ്മ്യൂണിസം ജീവിതത്തിലനുഭവിച്ചവർ അവരുടെ കൈകളാൻ എടുത്തെറിഞ്ഞു… കമ്മ്യൂണിസത്തെ അറിയാത്തവർ ആ സ്വപ്ന ‘ജീവിയെ’ ഇന്നും ഏറ്റി നടക്കുന്നു.

    ReplyDelete
  27. all man made ideology will be perish , but only servive the ideology from devine....i.e Islam..

    ReplyDelete
  28. കൊള്ളാം നല്ല കിടിലൻ കോമഡി

    ReplyDelete
  29. കൊള്ളാം നല്ല കിടിലൻ കോമഡി

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ ചേര്‍ക്കാം